ക്രിക്കറ്റ് മൈതാനത്തെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായി. ബാറ്ററിന്റെ പുറത്താകലിനെ തുടർന്നുണ്ടായ ആഹ്ളാദ പ്രകടനമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിലായിരുന്നു താരങ്ങൾ തമ്മിലടിച്ചത്. എയ്റോവിസ ക്രിക്കറ്റ് ക്ലബും റബ്ദാന്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള ഫൈനൽ മത്സരത്തിലായിരുന്നു സംഭവങ്ങൾ
റബ്ദാന്‍ ബാറ്റര്‍ കാഷിഫ് മുഹമ്മദ് പുറത്തായതിന് പിന്നാലെ ബൗളർ നസിർ നടത്തിയ അതിരുവിട്ട ആഹ്ളാദ പ്രകടനമാണ് തല്ലിലേക്ക് വഴിവച്ചത്. 13-ാം ഓവറിലാണ് കാഷിഫ് പുറത്തായത്. അതിരു കടന്ന രീതിയിൽ ഒരു സെൻ്റ് ഓഫാണ് നസിർ കാഷിഫിന് നൽകിയത്. മടങ്ങുമ്പോൾ കാഷിഫ് ഒന്നും മിണ്ടിയില്ല വീണ്ടും ബൗളർ അധിക്ഷേപം തുടർന്നതോടെയാണ് പ്രതികരിച്ചത്.
ഇതോടെ വാക്കുതർക്കവും തമ്മിൽ തല്ലുമായി. ഇരുവരും ഗ്രൗണ്ടിൽ വീണ് കിടന്നാണ് തല്ലിയത്. പിടിച്ചു മാറ്റാൻ എത്തിയ സഹതാരങ്ങളിൽ ചിലരും ഏറ്റുമുട്ടി. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി. അമ്പയർമാരും മൈതാനത്തിന് പുറത്തുണ്ടായിരുന്നവരും തല്ലിൽ ഇടപെട്ടു.
KALESH on Cricket Pitch 🥵 pic.twitter.com/mhvNYFIp4I
— Sameer Allana (@HitmanCricket) September 25, 2024















