പണി പാളി ഗുയ്സ്! ആക്രാന്തം ലേശം കൂടിയപ്പോൾ മുട്ടയ്‌ക്കൊപ്പം പൈപ്പും അകത്താക്കി പാമ്പ്; ഈ മണ്ടനെയാണല്ലോ പേടിച്ചതെന്ന് സോഷ്യൽ മീഡിയ

Published by
Janam Web Desk

PVC പൈപ്പിനുള്ളിലെ മുട്ട അകത്താക്കാൻ ശ്രമിച്ച് പൈപ്പുൾപ്പെടെ വിഴുങ്ങി കുഴങ്ങിയ പാമ്പിന് രക്ഷകനായത് പാമ്പുപിടിത്തക്കാരൻ. മുട്ടയ്‌ക്കൊപ്പം PVC പൈപ്പും അകത്താക്കിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. വീടിന്റെ പഴയവസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നിടത്തുനിന്നുമാണ് പാമ്പിനെ കണ്ടെത്തുന്നത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് പാമ്പുപിടുത്തക്കാരൻ സ്ഥലത്തെത്തി.

ഇയാൾ പിടികൂടി പുറത്തെത്തിച്ച പാമ്പിന്റെ വയർ വീർത്ത നിലയിലായിരുന്നു. സാമാന്യം വലിപ്പമുള്ള പൈപ്പ്‍ അകത്താക്കിയ ക്ഷീണത്തിലായിരുന്നു ആശാൻ. വാലിൽ തൂക്കി വിഴുങ്ങിയതെല്ലാം പുറത്തെത്തിക്കാൻ പാമ്പുപിടിത്തക്കാരനായ യുവാവ് ശ്രമിച്ചു. എന്നാൽ വിഴുങ്ങിയ അത്ര എളുപ്പമായിരുന്നില്ല അത്. തളർന്ന് കിടന്ന പാമ്പിനെ യുവാവ് തട്ടിയുണർത്തി കർമ്മനിരതനാക്കി. ഒടുവിൽ ഏറെ പണിപ്പെട്ട് അകത്തേക്ക് പോയ പിവിസി പൈപ്പും മുട്ടയും അതേപടി പുറത്തേക്ക്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനുപിന്നാലെ ആളുകൾ പങ്കുവച്ച രസകരമായ കമന്റുകളും ശ്രദ്ധേയമായി. ഇങ്ങനയെന്നെങ്കിൽ കോഴിയെ വിഴുങ്ങാൻ പോയാൽ കോഴിക്കൂട് വിഴുങ്ങുമല്ലോയെന്നാണ് ചിലരുടെ ചോദ്യം. ഈ മണ്ടൻ പാമ്പിനെയാണല്ലോ ഇത്രയും കാലം പേടിച്ചതെന്നാണ് ചിലർ കുറിച്ചത്. പാമ്പിനെകൊണ്ട് പൈപ്പ് പുറന്തള്ളിച്ച പാമ്പുപിടുത്തക്കാരന്റെ വൈദഗ്ധ്യവും കയ്യടി നേടി

Share
Leave a Comment