ന്യൂഡൽഹി: വീണ്ടും തന്റെ പരാമർശങ്ങളിലൂടെ പുതിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 22 ന് അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ ‘പാട്ടും ഡാൻസും’ പരിപാടിയെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് പകരം രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ ഒരു സെലിബ്രിറ്റി പരിപാടിയാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു
രാഹുലിന്റെ ഈ വിവാദ പരാമർശത്തിന് ബിജെപി രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. കോൺഗ്രസ് നേതാവിന്റെ വിശ്വാസങ്ങളെയും ഹിന്ദു ആചാരങ്ങളോടുള്ള നിലപാടിനെയും ബിജെപി ചോദ്യം ചെയ്തു. രാഹുലിന് ഇനിയും ഇന്ത്യൻ സംസ്കാരം മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് തിരത് സിംഗ് റാവത്ത് പറഞ്ഞു. പാവപ്പെട്ടവരുടെ ആഘോഷമായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കോൺഗ്രസ് നേതാവിന്റെ പരാമർശം അപലപനീയമാണെന്ന് പ്രതികരിച്ചു. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയും കുടുംബവും ഹിന്ദു വിരുദ്ധ വികാരത്തിന്റെ റെക്കോർഡ് തെളിയിച്ചിട്ടുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസത്തെക്കുറിച്ചും അവരുടെ പുണ്യകർമ്മങ്ങളെക്കുറിച്ചും ഇതുപോലെ പറയാൻ രാഹുൽ ധൈര്യപ്പെടുമോയെന്നും ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.















