റെയിൽവേയിൽ വമ്പൻ അവസരം. ടെക്നീഷ്യൻസ് തസ്തികയിലേക്ക് നിയമനം ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ രണ്ട് മുതൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
14,298 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരും വനിതകളും 250 രൂപയും മറ്റുള്ളവർ 500 രൂപയും ഫീസായി അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ indianrailways.gov.in സന്ദർശിക്കുക.