ശ്രീനഗർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ ഖാർഗെ വേദിയിലിരിക്കുന്നവരുടെ സഹായം തേടുകയായിരുന്നു.
#WATCH | Jammu and Kashmi: Congress President Mallikarjun Kharge became unwell while addressing a public gathering in Kathua. pic.twitter.com/OXOPFmiyUB
— ANI (@ANI) September 29, 2024
പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെ. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പൊതുറാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇതിനിടെ ഖാർഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ അണികൾ ചേർന്ന് കസേരയിലിരുത്തി.
#WATCH | J&K: Congress National President Mallikarjun Kharge says, “We will fight to restore statehood…I am 83 years old, I am not going to die so early. I will stay alive till PM Modi is removed from power…” https://t.co/dWzEVfQiV0 pic.twitter.com/ES85MtuTkL
— ANI (@ANI) September 29, 2024
” 83 വയസായി. എന്നാൽ അത്ര പെട്ടന്നൊന്നും ഞാൻ മരിക്കില്ല. മോദി സർക്കാരിനെ താഴെ ഇറക്കും വരെ ജീവനോടെയുണ്ടാകുമെന്ന്” പറഞ്ഞ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും വീണ്ടും തളർച്ച അനുഭവപ്പെകടുകയായിരുന്നു. ഇതോടെ ഖാർഗെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.