ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിലെത്തിയ ചിത്രം കിഷ്കിന്ധാ കാണ്ഡം വിദേശത്തും വൻ ഹിറ്റ്. ബോക്സോഫീസിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രം ഇതുവരെ 57 കോടിയാണ് സ്വന്തമാക്കിയത്.
വിദേശത്ത് നിന്ന് മാത്രം 21. 6 കോടിയും ചിത്രം നേടി. ആസിഫ് അലിയുടെയും വിജയരാഘവന്റെ പ്രകടനങ്ങളാണ് ചിത്രങ്ങളുടെ നട്ടെല്ല്. മിസിട്രി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്.
-അശോകൻ, ജഗദീഷ്, മേജർ രവി, ഷെബിൻ ബെൻസൺ,നിഴൽഗൽ രവി,നിഷാൻ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരപ്പിക്കുന്നു. ബാഹുൽ രമേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.