"5 മിനിറ്റ് നഷ്ടമാകും"; സർക്കാർ പരിപാടിയിൽ ഈശ്വര പ്രാർത്ഥന വേണ്ടെന്ന് പിവി അൻവർ; അങ്ങാടികളിലെ ബാങ്കുവിളി ഒരേസമയം നടത്തണമെന്നും ആഹ്വാനം 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“5 മിനിറ്റ് നഷ്ടമാകും”; സർക്കാർ പരിപാടിയിൽ ഈശ്വര പ്രാർത്ഥന വേണ്ടെന്ന് പിവി അൻവർ; അങ്ങാടികളിലെ ബാങ്കുവിളി ഒരേസമയം നടത്തണമെന്നും ആഹ്വാനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

നിലമ്പൂർ: സർക്കാർ പരിപാടികളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ. പരിപാടിയുടെ അഞ്ച് മിനിറ്റ് കളയുന്നതിന് തുല്യമാണ് തുടക്കത്തിലുള്ള പ്രാർത്ഥനയെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിനിടെയാണ് പിവി അൻവർ എംഎൽഎയുടെ പരാമർശം. വിശ്വാസികളും അല്ലാത്തവരും സർക്കാരിന്റെ പൊതുപരിപാടികളിൽ എത്തുന്നതിനാൽ ഒരുതരത്തിലുള്ള ഈശ്വര പ്രാർത്ഥനയും നടത്തരുതെന്നാണ് അഭിപ്രായമെന്ന് അൻവർ ചൂണ്ടിക്കാട്ടി. ബാങ്കുവിളി നടത്തുന്നത് ഒരേസമയത്തായിരിക്കണമെന്നും സുന്നി, മുജാഹിദ്, ജമാഅത്ത് നേതാക്കൾ അക്കാര്യം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

“സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം എന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. പട്ടയമേളയിൽ രണ്ട് മന്ത്രിമാരും പ്രതിപക്ഷ എംഎൽഎമാരും പങ്കെടുത്ത പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ചില സദസുകളിലേക്ക് ചെല്ലുമ്പോൾ അവിടെ വളരെ പ്രായമായ ആളുകളെ കാണാം.

ഒരിക്കൽ ഒരു സർക്കാർ പരിപാടിക്ക് പോയപ്പോൾ അവിടെ അരയ്‌ക്ക് കീഴോട്ട് ഒരു കാലിൽ പ്ലാസ്റ്ററിട്ട വ്യക്തി സദസിൽ ഇരിക്കുന്നു. അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് പ്രാർത്ഥനയ്‌ക്കായി എഴുന്നേറ്റ് നിന്നത്. അതെനിക്ക് വല്ലാതെ ഫീൽ ചെയ്തു.

ഈ ഈശ്വരപ്രാർത്ഥന ഒഴിവാക്കണമെന്ന് ഞാൻ നിയമസഭയിൽ എഴുതിക്കൊടുത്തിരുന്നു. നമ്മളെല്ലാവരും വിശ്വാസികളാണ്, പ്രാർത്ഥിക്കുന്നവരുമാണ്. പക്ഷെ സർക്കാരിന്റെ പൊതുപരിപാടികളിൽ വിശ്വാസികളും അല്ലാത്തവരും ഉണ്ടായിരിക്കും. കൂടാതെ സർക്കാർ പരിപാടിയിൽ ഈശ്വരപ്രാർത്ഥന ഉണ്ടെങ്കിൽ അഞ്ച് മിനിറ്റ് അതിനായി പോകും. പണ്ട് ഉണ്ടായിരുന്ന ഒരു സംവിധാനമാണിത്. അതിപ്പോഴും തുടരുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർത്ഥനയും ഉണ്ടാകരുത് എന്നതാണ്.

അതുപോലെ തന്നെ ബാങ്കുവിളി. എല്ലാ അങ്ങാടികളിലും ഒരു മിനിറ്റ് അല്ലെങ്കിൽ ഒന്നരമിനിറ്റ് വ്യത്യാസത്തിലാണ് ബാങ്കുവിളി ഉണ്ടാവുക. സാമു​ദായിക നേതാക്കന്മാർ ഇടപെടേണ്ട വിഷയമാണിത്. ബാങ്കുവിളിയുടെ കാര്യത്തിൽ മുജാഹിദും സുന്നിയും ജമാഅത്തും ഒരുമിച്ച് നിൽക്കണം. ബാങ്ക് വിളിക്കുന്നത് വെവ്വേറെ സമയം എന്നത് മാറ്റി ഒരുസമയത്ത് നടത്താനുള്ള പരിശ്രമം സാമു​ദായിക നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടാകണം.“- പിവി അൻവർ പറഞ്ഞു.

Tags: nilamburpv anvarPV Anvar MLA
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies