ന്യൂഡൽഹി: പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കശ്മീരിലെ കത്വയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വേദിയിലുണ്ടായിരുന്ന അണികൾ ചേർന്ന് അദ്ദേഹത്തെ കസേരയിൽ ഇരുത്തുകയും വെള്ളം നൽകുകയും ചെയ്തു.
പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെ. ഒക്ടോബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി താക്കൂർ ബൽബിർ സിംഗിന് വേണ്ടി പ്രചാരണം നടത്താനാണ് ഖാർഗെ കശ്മീരിലെത്തിയത്.