ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം മാത്രം 100ൽ അധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച ഇസ്രായേലിന്റെ ആക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ ഹൂതി ഭീകരർക്കെതിരെയും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
ഹമാസിന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയും കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം തന്നെ ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്കിനെയും ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഒരാഴ്ചയ്‌ക്കിടെ ആക്രമണങ്ങളിൽ മരണമടഞ്ഞ ഏഴാമത്തെ ഹിസ്ബുള്ള നേതാവായിരുന്നു ഇയാൾ. മറ്റൊരു മുതിർന്ന ഹിസ്ബുള്ള നേതാവ് അലി കരാക്കിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
യെമനിലും ഇസ്രായേൽ ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. നേരത്തെ ഹൂതികൾ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്താനിരിക്കെയായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഭീകരർ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേൽ ജനതയ്‌ക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 1,205 പേരെ കൊല്ലപ്പെട്ടതോടെയാണ് മധ്യേഷ്യ യുദ്ധത്തിലേക്ക് നീങ്ങിയത്. 251 പേരെ ഹമാസ് ബന്ദികളാക്കി തടവിൽ പാർപ്പിക്കുകയും ചെയ്തു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 41,595 പേർ കൊല്ലപ്പെട്ടു.