'ഒരു അന്വേഷണത്തിന്റെ തുടക്കം' ! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ; അണിനിരക്കുന്നത് 64 താരങ്ങൾ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ; അണിനിരക്കുന്നത് 64 താരങ്ങൾ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 02:12 pm IST
FacebookTwitterWhatsAppTelegram

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, ഒരു കേസന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

സംവിധായകൻ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്ട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞിമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ ഷാജോൺ, സായികുമാർ, പൊന്നമ്മ ബാബു, അനു നായർ, ദിൽഷ പ്രസാദ്, ഗൗരി പാർവതി തുടങ്ങീ 64 താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ, പിആർഒ: വാഴൂർ ജോസ്, എ എസ് ദിനേശ്.

Tags: SHINE TOM CHAKKOSUBFIRSTLOOK POSTERORU ANWASHANATHINTE THUDAKKAM
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies