ഫ്രാൻസിന്റെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായ ഇതിഹാസ താരം അൻ്റോയിൻ ഗ്രീസ്മാനും ബൂട്ടഴിക്കുന്നു. രാജ്യാന്തര ഫുട്ബോളിൽ നിന്ന് 33 കാരൻ വിരമിക്കൽ പ്രഖ്യാപിച്ചു. 2018-ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഗ്രീസ്മാൻ. 137 തവണ രാജ്യത്തെ പ്രതിനിധീകരിച്ച താരം 44 ഗോളുകളും നേടിയിട്ടുണ്ട്. വൈകാരികമായ ഒരു വീഡിയോ പങ്കുവച്ചാണ് ഗ്രീസ്മാൻ വിരമിക്കൽ ഔദ്യൗഗികമായി പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് റാഫേൽ വരാനും വിരമിച്ചിരുന്നു.
“ഓർമ്മകൾ നിറഞ്ഞ ഹൃദയത്തോടെയാണ് ഞാൻ എന്റെ ജീവിതത്തിലെ ഈ അധ്യായം അവസാനിപ്പിക്കുന്നത്. “വെല്ലുവിളികളും വിജയങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും അടയാളപ്പെടുത്തിയ അവിശ്വസനീയമായ 10 വർഷങ്ങൾക്ക് ശേഷം, എനിക്ക് ഒരു പേജ് മറിച്ച് പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കാനുള്ള സമയമാണിത്.”ഈ ജഴ്സി ധരിക്കുന്നത് ഒരു ബഹുമതിയും പദവിയും ആയിരുന്നു.”—ഗ്രീസ്മാൻ വീഡിയോയിൽ പറഞ്ഞു.
2018 ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് ഫ്രാൻസിനായ നാലു ഗോളുകൾ നേടിയ ഗ്രീസ്മാൻ നാല് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടാനും താരത്തിന് സാധിച്ചു. ലോകോത്തര ഫുട്ബോളിൽ എണ്ണം പറഞ്ഞ മുന്നേറ്റ താരങ്ങളിൽ ഒരാളാണ് ഗ്രീസ്മാൻ. 2014-ൽ ദിദിയർ ദെഷാംപ്‌സിന്റെ കീഴിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗ്രീസ്മാൻ ഫ്രാൻസ് ടീമിലെ പ്രധാന അംഗമാണ്. വിംഗറായും മുന്നേറ്റത്തിലും പ്ലേ മേക്കിംഗിലും താരത്തെ പലകുറി ഫ്രഞ്ച് കുപ്പായത്തിൽ കണ്ടു. 2021ൽ നേഷൻസ് ലീഗും അദ്ദേഹം തന്റെ രാജ്യത്തോടൊപ്പം നേടി.
C’est avec le cœur plein de souvenirs que je clos ce chapitre de ma vie. Merci pour cette magnifique aventure tricolore et à bientôt. 🇫🇷 pic.twitter.com/qpw8dvdtFt
— Antoine Griezmann (@AntoGriezmann) September 30, 2024
“>















