റായ്പൂർ: ഛത്തിസ്ഗഢിൽ 22 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. സെപ്തംബർ 29 ന് അംബികാപൂരിലെ സർഗുജ ജില്ലാ ആസ്ഥാനത്താണ് ഘർ വാപ്സി ചടങ്ങ് നടന്നത്. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണ് സ്വന്തം വിശ്വാസങ്ങളിലേയ്ക്ക് മടങ്ങിയത്.
പുരിയിലെ ഋഗ്വേദ ഗോവർദ്ധൻ മഠത്തിലെ പീതാധീശ്വർ സ്വാമി നിശ്ചലാനന്ദ സരസ്വതിജി, അഖിൽ ഭാരതീയ ഘർ വാപ്സി കാമ്പയിൻ തലവൻ പ്രബൽ പ്രതാപ് ജുദേവ് എന്നിവർ ചേർന്ന് മടങ്ങിയെത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ഹവനം അടക്കമുള്ള ചടങ്ങുകളും നടന്നു.
വനവാസികൾക്ക് ആധിപത്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇവിടുത്തെ പിന്നോക്ക പ്രദേശങ്ങളിൽ മുൻപ് ഇസ്ലാമിക, ക്രിസ്ത്യൻ മതപരിവർത്തനം വ്യാപകമായിരുന്നു. എന്നാൽ ഇന്ന് പ്രലോഭനങ്ങൾക്ക് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയ കുടുംബങ്ങൾ മടങ്ങിയെത്തുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
മെയ് 17 ന് ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലെ ചന്ദോയിലെ കാന്താരി ഗ്രാമത്തിൽ നടന്ന ഘർ വാപ്സി ചടങ്ങിൽ 50-ലധികം കുടുംബങ്ങളിലെ നൂറുകണക്കിന് ആളുകൾ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്.