ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച സൈനികരുടെ മൃതദേഹം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. നാലുപേരുടെ മൃതദേഹമാണ് ഇന്ത്യകണ്ട ദൈർഘ്യമേറിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്. ഇന്നലെ കണ്ടെടുത്ത ഇവയിൽ മൂന്ന് മൃതദേഹങ്ങൾ കേടുകൂടാതെയിരിക്കുകയാണെന്നും നാലാമത്തേതിന്റെ അവശിഷ്ടങ്ങൾ മഞ്ഞുവീഴ്ചയുള്ള പർവതത്തിൽ കണ്ടെത്തിയതായും പ്രതിരോധ വക്താവ് പറഞ്ഞു. ഇതിൽ ഒരാൾ മലയാളിയാണ്. പോക്കറ്റിൽ നിന്ന് ലഭിച്ച വൗച്ചറിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ തിരിച്ചറിഞ്ഞത്. മൽഖാൻ സിംഗ് എന്ന് പയനിയർ റെക്കോർഡ്സ് ഓഫീസിൽ നിന്ന് ലഭിച്ച രേഖകളുടെ സഹായത്തോടെ സ്ഥിരീകരിക്കുകയായിരുന്നു.
ആർമി മെഡിക്കൽ കോർപ്‌സിലെ (എഎംസി) ശിപായിയായ നാരായൺ സിംഗിനെ തിരിച്ചറിഞ്ഞത്, അദ്ദേഹത്തിന്റെ പേബുക്കിൽ നിന്നാണ്. ഉരാഖണ്ഡിലെ ഗർവാളിലെ ചമോലി തഹസിൽ കോൽപാഡി സ്വദേശിയാണ്. ഒരു അജ്ഞാത സൈനികന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത രേഖകളിൽ വ്യക്തിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അടുത്ത ബന്ധുക്കളുടെ വിശദാംശങ്ങൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ഭാര്യ പാർവതി ദേവി, പിതാവ് നേത്രം എന്നിവരെ കാര്യങ്ങൾ അറിയിച്ചു.
നാലാമത്തേത്, കോർപ്സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിംഗിന്റെ ക്രാഫ്റ്റ്‌സ്മാൻ തോമസ് ചെറിയാൻ്റേതാണ്. (ഇഎംഇ). പേബുക്കിലൂടെയാണ് കൂടുതൽ സ്ഥിരീകരണത്തോടെ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിയാണ്. അമ്മ എലീയാമ്മയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. തിരംഗ മൗണ്ടൻ റെസ്‌ക്യൂ പ്രതിനിധികളുമായി സഹകരിച്ച് ഇന്ത്യൻ ആർമിയുടെ ഡോഗ്ര സ്‌കൗട്ട്‌സിന്റെ നേതൃത്വത്തിലാണ് സൈനികരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്നത്.