നടൻ ജയം രവിയുമായുള്ള വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് മുൻ ഭാര്യ ആർതി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആർതി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മൗനം ബലഹീനതയോ കുറ്റബോധമോ ആയി ആരും തെറ്റിദ്ധരിക്കരുതെന്ന് ആർതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“എന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാതിരിക്കുന്നത് എന്റെ ദൗർബല്യമാണെന്ന് ആരും വിചാരിക്കരുത്. യാഥാർത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. ഞാനും ജയം രവിയുമായുള്ള വിവാഹമോചനത്തിൽ എന്റെ ആദ്യ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു”.
ഈ വിഷയം സ്വകാര്യമായി വയ്‌ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വിവാഹത്തിന്റെ പവിത്രതയെ ഞാൻ ബഹുമാനിക്കുന്നു. ആരുടെയും പ്രശസ്തിയ്‌ക്ക് കോട്ടം തട്ടുന്ന യാതൊന്നും താൻ ചെയ്യില്ലെന്നും ആർതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അടുത്തിടെയാണ് ആർതിയുമായി വേർപിരിയുന്ന വിവരം ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്റെ സമ്മതമില്ലാതെയാണ് വേർപിരിയുന്നതെന്ന് ആരോപിച്ച് ആർതിയും രംഗത്തെത്തിയിരുന്നു.















