മുംബൈ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. ബാവ്ധാനിലാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പൈലറ്റുമാരായ പരംജിത്, ജി കെ പിള്ള, എഞ്ചിനീയറായ പ്രീതം ഭരദ്വാജ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. ഗോൾഫ് കോഴ്‌സിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ നിന്നും പറന്നുയർന്ന ശേഷം ബാവ്ധാൻ മേഖലയിലെ കുന്നിൻ ചെരുവിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.
#WATCH | A #helicopter with three people onboard crashed in the Bavdhan area in #Pune. According to the police, two people have died in the incident.
More details here: https://t.co/34QkwGCcvh pic.twitter.com/v6tQTKz2K1
— Hindustan Times (@htTweets) October 2, 2024
ഹെറിറ്റേജ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകർന്നതെന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് തകർന്നു വീഴാൻ ഇടയാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.















