നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങൾ ഏതൊക്കെ ?
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

നവരാത്രി വ്രത ദിവസങ്ങളിലെ നിവേദ്യങ്ങൾ ഏതൊക്കെ ?

Janam Web Desk by Janam Web Desk
Oct 2, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാ ദേവിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു എന്നത് സുവിദിതമാണല്ലോ. ദേവതയെ ഓരോ ഭാവത്തിൽ ആരാധിക്കുമ്പോൾ ധ്യാനങ്ങളും മന്ത്രങ്ങളും, മാത്രമല്ല അർപ്പിക്കേണ്ട നിവേദ്യങ്ങളും മാറും.

ദേവതയും ഭക്തരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ രൂഢമൂലമാക്കുന്നതിന്, അഥവാ ഭക്തനെ ദേവതയോട് കൂടുതൽ അടുപ്പിക്കുന്നതിന് വലിയൊരു പങ്ക് നിവേദ്യം എന്ന സമർപ്പണം നിർവഹിക്കുന്നുണ്ട്. മൂർത്തിക്ക് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യം ഭക്തന്‍ പ്രസാദമായി സ്വീകരിക്കും.

തനിക്കുള്ള സര്‍വ്വവും ഈശ്വരന്‍റേതാണന്നും എല്ലാം ദേവതക്ക് സമര്‍പ്പിക്കുന്നു എന്നുമുള്ള തത്വമാണ് നിവേദ്യ സമര്‍പ്പണത്തിന്റെ കാതൽ.

ഓരോ മൂർത്തിയുടെയും താല്‍പര്യമനുസരിച്ച് നിവേദ്യ സമര്‍പ്പണം വ്യത്യസ്തമായിരിക്കും. ദേവതയുടെ ഭാവം മാറുമ്പോൾ പോലും നേദ്യത്തിന്റെ സ്വഭാവം മാറും. മൂർത്തിക്ക് ഇഷ്ടമുള്ള നേദ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്.

അതുപോലെ തന്നെയാണ് ആചരണ സമയത്തും. പ്രധാനമായും നവരാത്രിയിലാണ് ഇങ്ങിനെ നേദ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുക. ശാരദീയ നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ നവ ദുർഗ്ഗാ ഭാവത്തിൽ ആരാധിക്കുന്നു . ഓരോ ദിവസവും ഓരോ ഭാവത്തിലായിരിക്കും പരമേശ്വരിയുടെ ആരാധന.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഖണ്ഡേതി കൂശ്മാണ്ഡേതി ചതുർത്ഥകം.
പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാർത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം.
നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ: പ്രകീർത്തിതാഃ: എന്നാണ് ദേവീ ഭാഗവതം പറയുന്നത്.

അതിനനനുസരിച്ച് നേദ്യവും വ്യത്യാസപ്പെടും.

ഈ ദേവതകൾക്കുള്ള വ്യത്യസ്ത നേദ്യങ്ങൾ താഴെപ്പറയുന്നു.

ഒന്നാം ദിവസം ശൈലപുത്രി – തൃമധുരം,

രണ്ടാം ദിവസം ബ്രഹ്മചാരിണി – കടല പുഴുങ്ങിയത്,

മൂന്നാം ദിവസം ചന്ദ്രഖണ്ഡ – നെയ് പായസം,

നാലാം ദിവസം കൂശ്മാണ്ഡ – കടും പായസം,

അഞ്ചാം ദിവസം സ്കന്ദമാത – പഞ്ചാമൃതം,

ആറാം ദിവസം കാത്യായനി – പിഴിഞ്ഞ് പയസം,

ഏഴാം ദിവസം കാളരാത്രി – അരവണ പ്പായസം,

എട്ടാം ദിവസം മഹാഗൗരി – കൂട്ടുപായസം,

ഒൻപതാം ദിവസം സിദ്ധിദാത്രി – പാൽപ്പായസം.

ദേവതക്ക് നിവേദ്യം സമര്‍പ്പിക്കുന്ന സമയത്ത് ക്ഷേത്രങ്ങളിൽ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നവരാത്രി ദിവസങ്ങളിൽ ഓരോ ദേവതക്കും അതാത് നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ശ്രെയസ്കരമാണ്.

(കേരളത്തിലെ ശാക്തേയ ഉപാസകർക്കിടയിൽ നിലനിൽക്കുന്ന ഒരു രീതിയിലെ നിവേദ്യക്രമം ആണിത്. ഇതിൽ നിന്ന് വ്യത്യസ്‍തമായ മറ്റു നിവേദ്യ ക്രമങ്ങളും നിലവിലുണ്ട്.)

Tags: VidyarambhamDurgashtamiNavarathri 2024
ShareTweetSendShare

More News from this section

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; ഈ വർഷത്തെ തൈപ്പൂയം ഫെബ്രുവരി 11 ന്

ഡോ. മാർക്ക് എസ്.ജി. ഡിച്കോവ്‌സ്‌കി; സാർത്ഥകമായ കാശ്മീരി ശൈവ സപര്യ

ഭീഷ്മാഷ്ടമിക്ക് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമജപം രണ്ടാംഘട്ട സമര്‍പ്പണം; നിങ്ങൾക്കും പങ്കെടുക്കാം; വിശദ വിവരങ്ങൾ അറിയാം

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies