പിതാവ് സിദ്ദിഖിന്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ പങ്കിട്ട ഷഹീനെതിരെ ഒരു വിഭാഗം പേർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. മകളുടെ നൂല്കെട്ട് നടത്തിയതിനെയടക്കം ചോദ്യം ചെയ്യുന്നവരുമുണ്ട്.
ഷഹീൻ കമൻ്റ് ബോക്സ് ഓഫ് ചെയ്തിരിക്കുന്നതിനാൽ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് വിമർശനം. ഹാപ്പി ബെർത്ത് ഡേ വാപ്പച്ചി എന്നാണ് ഷഹീൻ കുറിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ചിത്രങ്ങളും കുഞ്ഞിന് സിദ്ദിഖ് നൂലുക്കെട്ടുന്ന ചിത്രങ്ങളും പങ്കിട്ടുണ്ട്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്.2022 മാർച്ചിലായിരുന്നു ഷഹീന്റെയും ഡോക്ടറായ അമൃതയുടേയും വിവാഹം.
മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു വിവാഹം നടന്നത്. ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഷഹീനും അമൃതയും വിവാഹിതരായത്. നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിന് ശേഷമാണ് ഒളിവിലായിരുന്ന സിദ്ദിഖ് പുറത്തുവന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി ആരോപണം ആവർത്തിച്ചതോടെ നടൻ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.
View this post on Instagram
“>















