അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിലും സ്വർണവിലയിലെ കുതിപ്പ് തുടരമെന്ന് യുഎഇയിലെ വ്യാപാരികൾ. വിലവർദ്ധന കടച്ചവടത്തെ ബാധിക്കില്ലെന്നും വ്യാപാരം വർദ്ധിച്ചിട്ടുണ്ടെന്നും മെറാൾഡാ ജ്വൽസ് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിൽ പറഞ്ഞു.
മെറാൾഡാ ജ്വൽസിന്റെ ദുബായ് ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുൾ ജലീൽ. ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം അഞ്ചിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് ദുബായിലെ ഷോറൂം ഉദ്ഘാടനം ചെയ്യുക.













