ഇന്ത്യയിൽ, ഭക്ഷണം കഴിക്കുമ്പോഴോ റൊട്ടി ഉണ്ടാക്കുമ്പോഴോ ചില പ്രത്യേക വിഭാഗക്കാർ അതിൽ തുപ്പുന്ന സംഭവങ്ങൾ പതിവായി സോഷ്യ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ സമാനമായ സംഭവം കാനഡയിലും ഉണ്ടായിരിക്കുകയാണ് . കാനഡയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന പാകിസ്താൻ യുവാവാണ് കസ്റ്റമർക്ക് നൽകാനുള്ള ഡ്രിങ്ക്‌സിൽ തുപ്പിയത് . ഇതിന്റെ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഡെലിവറി ബോയ്‌ക്കെതിരെ നടപടി എടുക്കുകയും ഇയാളെ പാകിസ്താനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഡെലിവറി ബോയ് ഉപഭോക്താവ് ഓർഡർ ചെയ്ത ശീതളപാനീയങ്ങളിൽ തുപ്പുന്നതും തുടർന്ന് ശീതളപാനീയങ്ങൾ ഉപഭോക്താവിന് കൈമാറുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട ഉപഭോക്താവ് യുവാവിനോട് എന്തിനാണിത് ചെയ്തതെന്നും ചോദിക്കുന്നു. എന്നാൽ അതിന് വ്യക്തമായ മറുപടി നൽകാൻ ഡെലിവറി ബോയിയ്‌ക്ക് കഴിയുന്നില്ല . തുടർന്ന് തുപ്പിയ ഡ്രിങ്ക്സ് യുവാവ് തന്നെ കുടിക്കാൻ ഉപഭോക്താവ് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് അതിന് വിസമ്മതിച്ചു. ഇനി തന്റെ വീട്ടിൽ കയറരുതെന്നും യുവാവിനോട് ഉപഭോക്താവ് പറയുന്നുണ്ട്.
പിന്നാലെ വിവരം പോലീസിൽ അറിയിച്ചു.. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ സംഭവത്തിന് ശേഷം ഈ ഡെലിവറി ബോയിയെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്.