ടെൽഅവീവ്: ഗാസ മുനമ്പിലെ ഹമാസ് സർക്കാറിന്റെ തലവൻ റാവി മുഷ്താഹ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. മൂന്ന് മാസം മുമ്പ് വടക്കൻ ഗാസയിലെ കമാൻഡ് ആൻഡ് കൺട്രോൾ നടത്തിയ ആക്രമണത്തിൽ റാവി മുഷ്താഹയ്ക്കൊപ്പം രണ്ട് ഹമാസ് കമാൻഡർമാരും വധിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഹമാസിന്റെ ആദ്യതലവൻ യഹ്യ സിൻവാറിനൊപ്പം ഗാസ മുനമ്പിലെ നേതൃനിരയിൽ നിന്നയാളാണ് മുഷ്താഹ. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രധാനി കൂടിയ മുഷ്താഹയാണ് ഭീകരസംഘടനയുടെ സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത്.
Approximately 3 months ago, in a joint IDF and ISA strike in Gaza, the following terrorists were eliminated:
🔴Rawhi Mushtaha, the Head of the Hamas government in Gaza
🔴Sameh al-Siraj, who held the security portfolio on Hamas’ political bureau and Hamas’ Labor Committee
🔴Sami… pic.twitter.com/6xpH6tOOot— Israel Defense Forces (@IDF) October 3, 2024
വ്യോമാക്രണം ഹമാസിന് കനത്ത നാശമാണ് വരുത്തിയതെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലും ലേബർ കമ്മിറ്റിയിലും പ്രധാനിയാണ് കൊല്ലപ്പെട്ട കമാൻഡർ സമേ അൽ സിറാജ്. ഹമാസിന്റെ സുരക്ഷ ചുമതലുള്ളയാളാണ് കൊല്ലപ്പെട്ട മറ്റൊരു കമാൻഡർ സമി ഔദെ.
ഹമാസിന്റെ ആദ്യ തലവൻ ഇസ്മായിൽ ഹനിയയും ഇപ്പോൾ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റാവി മുഷ്താഹയുടേയും കമാൻഡർമാരുടെയും ഉന്മൂലന വാർത്ത ഇസ്രായേൽ പുറത്ത് വിട്ടത്.