തൃശൂർ; ജനം മൾട്ടിമീഡിയ ലിമിറ്റഡ് ഓഹരി ഉടമകളുടെ പതിനാറാമത് വാർഷിക പൊതുയോഗം തൃശൂരിൽ നടന്നു. ജനം ടിവി മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓഹരി ഉടമകളും ഡയറക്ടർമാരുമടക്കം പങ്കെടുത്തു.
തൃശൂർ അശോക ഇന്നിൽ നടന്ന വാർഷിക പൊതുയോഗം ജനം ടിവി മാനേജിംഗ് ഡയറക്ടറുടെ സാന്നിധ്യത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. ഈശ്വര പ്രാർഥനയ്ക്ക് ശേഷം ജനം ടിവി ഡയറക്ടർ പി.ആർ സജീവൻ സ്വാഗതപ്രഭാഷണം നടത്തി.
മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ നായർ യോഗത്തിൽ അധ്യക്ഷനായി. ജനം ടിവി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ആ മുന്നേറ്റത്തിൽ അഭിമാനിക്കാവുന്നവരാണ് നിക്ഷേപകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഓഹരി ഉടമകളും ഡയറക്ടർമാരും 2023 – 2024 സാമ്പത്തിക വർഷത്തെ കണക്കുകൾ വിലയിരുത്തി. വരും വർഷത്തെ പ്രവർത്തന പദ്ധതികളും ചർച്ച ചെയ്തു. തുടർന്ന് രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ വിശേഷാൽ സമ്പർക്ക പ്രമുഖും ജനം പ്രഭാരിയുമായ എ ജയകുമാർ സന്ദേശം നൽകി. വൈസ് ചെയർമാൻ ജി സുരേഷ് കുമാർ, ഫിനാൻസ് ഡയറക്ടർ പി.ആർ സുധാകരൻ, ഡയറക്ടർമാരായ യു.എസ് കൃഷ്ണകുമാർ, എൻ.പി മുരളി തുടങ്ങിയവർ സംസാരിച്ചു. കമ്പനി സെക്രട്ടറി രമ്യ കെ.ആറിന്റെ നേതൃത്വത്തിൽ ബാലറ്റ് വോട്ടിംഗും പൂർത്തിയാക്കി. ഇൻഡിപെൻഡന്റ് ഡയറക്ടർ എസ്.ജെ.ആർ കുമാർ നന്ദി രേഖപ്പെടുത്തി.