അബുദാബി: ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. 8.7 കിലോ ലഹരിഗുളികകളാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ വച്ച് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു.
യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 10,934 മയക്കുമരുന്ന് ഗുളികകളാണ് പാക്കുകളിലുണ്ടായിരുന്നത്.
കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്.പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി







