തെലങ്കാനയിലെ തോരൂറിൽ മാൾ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മഹബൂബബാദിൽ ഇന്നായിരുന്നു(വ്യാഴം) അപകടം.
പത്തു പേർ സ്റ്റേജിലുണ്ടായിരുന്നു. സ്റ്റേജ് തകർന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കി. പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതടക്കമുള്ള വീഡിയോയാണ് വൈറലായത്. അപകടത്തിന് പിന്നാലെ നടി വേദിവിട്ട് മടങ്ങുന്നതും കാണാം. സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് നടി കാറിലേക്ക് മടങ്ങിയത്.
കോൺഗ്രസ് നേതാവിന്റെ പരിക്ക് ഗുരുതരമെന്നാണ് സൂചന. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറിയ പരിക്കുകളുമായി രക്ഷപ്പെട്ടതിൽ ഭാഗ്യമുണ്ടെന്ന് നടി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവർക്കൊപ്പമാണ് തന്റെ പ്രാർത്ഥനകളെന്നും അവർ പെട്ടെന്ന് പരിക്കുകൾ ഭേദമായി തിരിച്ചുവരട്ടെയെന്നും നടി പറഞ്ഞു. നിങ്ങൾ നൽകിയ സ്നേഹാന്വേഷണത്തിനും കരുതലിനും നന്ദി പറയുന്നതായും പ്രിയങ്ക കുറിച്ചു.
Take care 🥺🥺 #PriyankaMohanpic.twitter.com/teH8pSYW7H
— ᎷɪʟLᴇᎡ᭄ (@MillerTweetz) October 3, 2024
Priyanka Mohan Faced a Terrible Stage Accident!
Three people’s were injured 💔#PriyankaMohan#Telangana pic.twitter.com/2szEGuypOZ— P A B L O (@DhaVan_07) October 3, 2024















