"ഞങ്ങളുടെ നാടിന്റെ പേര് 'ഗാസ' എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?"
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 10:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ പ്രാദേശികമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രദേശത്തെ  ജനതയുടെ ആകെ സ്വത്ത് കൈക്കലാക്കാനുള്ള വഖഫിന്റെ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടാനോ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ പ്രഖ്യാപിക്കാനോ ഇടത്- വലത് രാഷ്‌ട്രീയ പാർട്ടികളോ മുഖ്യധാര മാധ്യമങ്ങളോ ഇതുവരെ തയ്യാറായില്ല. സാംസ്കാരിക നായകൻമാരും സിനിമാക്കാരും  പ്രതികരിക്കാനുള്ള വിഷയത്തിന് ഉത്തരേന്ത്യയും ​നോക്കി ഇരിപ്പാണ്. മുനമ്പത്തെ ജനതയെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ജിതിൻ ജേക്കബ്….

ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ”..!

വഖഫ് നിയമം എന്ന കിരാത നിയമം കാരണം കുടിയിറക്ക് ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ 600 ൽ അധികം മത്സ്യതൊഴിലാളി കുടുംബങ്ങൾ ഉയർത്തുന്ന ചോദ്യം ആണിത്.. അവരുടെ സങ്കടം കാണാൻ ആരുമില്ല. അവരുടെ സമരം ഒരു മാധ്യമത്തിലും വാർത്ത അല്ല. ഇടത് വലത് രാഷ്‌ട്രീയ പാർട്ടികൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികൾക്ക് വേണ്ടി സേവ് ഗാസ, സേവ് ഹിസ്ബുള്ള, all eyes on rafa എന്നൊക്കെ പറഞ്ഞ് കരഞ്ഞു കൂവുന്ന ഒരു സാംസ്‌ക്കാരിക നായകനും, സിനിമക്കാരനും, മനുഷ്യാവകാശക്കാരും ആ വഴി ചെന്നിട്ടില്ല.
4000 കിലോമീറ്റർ ദൂരെ കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി പ്രകടനം നടത്തുന്ന, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന, മെഴുകുതിരി കത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രബുദ്ധനെയും കാണാൻ ഇല്ല.

എത്രയെന്ന് വെച്ച് സഹിക്കും ഈ പാവങ്ങൾ. ഇത്രയും ദുരിതം അനുഭവിച്ചിട്ടും തങ്ങളെ അവഗണിക്കുന്ന രാഷ്‌ട്രീയക്കാരോടും, ഭരണകൂടത്തോടും, മാധ്യമങ്ങളോടും അതുകൊണ്ടാണ് അവർ ആ പൊള്ളിക്കുന്ന ചോദ്യം ചോദിക്കുന്നത് ‘ഞങ്ങളുടെ ദുരിതം കാണാൻ ഞങ്ങളുടെ നാടിന്റെ പേര് ഗാസ എന്നാക്കണമോ’ എന്ന്…!
വഖഫ് എന്ന കിരാത നിയമ പ്രകാരം ഒരു വസ്തു, അതിപ്പോൾ നമ്മളും നമ്മുടെ പൂർവികരും തലമുറകളായി ജീവിക്കുന്നതും, സർക്കാർ പറയുന്ന നികുതികൾ അടയ്‌ക്കുന്നതും ആണെങ്കിലും, ആ ഭൂമി വഖഫ് ഭൂമി ആണെന്ന് വഖഫ് ബോർഡ്‌ പറഞ്ഞാൽ പിന്നെ അത് വഖഫ് ഭൂമി ആയി മാറുന്ന വിചിത്ര നിയമം ആണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്..!

കോൺഗ്രസ്‌ പാർട്ടി ഇന്ത്യക്ക് നൽകിയ മറ്റൊരു ‘സംഭാവന’ ആണ് ഈ വഖഫ് നിയമം. നമ്മുടെ വീട് വഖഫ് ഭൂമി ആണെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ നിയമ പ്രകാരം ഇന്ത്യയിലെ ഒരു കോടതിയിൽ പോലും ചോദ്യം ചെയ്യാനും കഴിയില്ല..!600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുനമ്പത്തെ ഭൂമിയിൽ പതിറ്റാണ്ടുകൾ ആയി ജീവിക്കുന്നു. സർക്കാർ ആ ഭൂമിക്ക് നികുതിയും വാങ്ങുന്നു. അവർ ആ ഭൂമി പണം കൊടുത്ത് വാങ്ങിയതാണ് എന്നോർക്കണം. ഇപ്പോൾ ഒരു കൂട്ടർ വന്ന് പറയുകയാണ് അത് വഖഫ് ഭൂമിയാണ് എന്ന്..!

അതുമൂലം ആ ഭൂമിയിൽ നിന്ന് ആ സാധുക്കൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ആ ഭൂമി പണയം വെച്ച് ഒരു ലോണ് പോലും കിട്ടില്ല എന്ന അവസ്ഥയാണ്. ഇന്ത്യയിലെ പല ഗ്രാമങ്ങളും വഖഫ് നിയമപ്രകാരം ഇപ്പോൾ വഖഫ് ഭൂമിയാണ്. മുംബൈ നഗരം മുഴുവൻ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം. ഇന്ത്യൻ റെയിൽവേയുടെ സ്ഥലങ്ങൾ മുതൽ വിവിധ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം.

ഇന്ത്യയിലെ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ കഴിയാത്ത, കോൺഗ്രസ്‌ സർക്കാർ കൊണ്ടുവന്ന ഈ കിരാത നിയമം പരിഷ്ക്കാരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിന് എതിരെ കോൺഗ്രസ്സും, ഇടത് പക്ഷവും പാർലമെന്റിൽ കാട്ടിക്കൂട്ടിയ ബഹളം ലോകം മുഴുവൻ കണ്ടതാണ്. ഇന്ന് മുനമ്പത്തെ 600 ൽ അധികം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ആണെങ്കിൽ നാളെ ഇവർ എറണാകുളം എം ജി റോഡും, കേരള സെക്രട്ടറിയേറ്റും ഉൾപ്പെടെ വഖഫ് ഭൂമി ആണെന്ന് പറഞ്ഞു കളയും. അങ്ങനെ പറഞ്ഞാൽ ഇറങ്ങി കൊടുക്കാനേ നിലവിലെ നിയമപ്രകാരം പറ്റൂ.

ലോകത്ത് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്, പോട്ടെ, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലൊ, എന്തിന് ഇസ്ലാമിക രാജ്യങ്ങളിലൊ വരെ ഇങ്ങനെ ഒരു നിയമം ഉണ്ടോ..? ആ നിയമം പരിഷ്ക്കരിക്കുന്നതിനെ പല്ലും നഖവും കൊണ്ട് എതിർക്കുക ആണ് കോൺഗ്രസും, ഇടത് പാർട്ടികളും. എറണാകുളത്തെ മത്സ്യത്തൊഴിലാളികളുടെ വോട്ട് കൊണ്ട് ജയിച്ച എം. പി, പാർലമെന്റിൽ പുതിയ വഖഫ് നിയമം നടപ്പാക്കുന്ന ബില്ലിനെതിരെ ഉറഞ്ഞു തുള്ളിയത് നമ്മൾ കണ്ടതാണ്. സ്വന്തം മണ്ഡലത്തിലെ 600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ആ നാറിക്ക് ഒരു പ്രശ്നമേ അല്ല…

അയാൾ പറയുന്നത് വഖഫ് നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്ക് എതിരാണത്രെ. ഈ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആണ് യഥാർത്ഥ ന്യുനപക്ഷം എന്ന് ആ മറുതയ്‌ക്ക് അറിയാത്തതാണോ അതോ അവരുടെ പാർട്ടിയിൽ ന്യുനപക്ഷം എന്നാൽ മുസ്ലിങ്ങൾ മാത്രമാണോ…? ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന മാപ്രകൾ ഇതൊന്നും അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല. ചില ദേശീയ മാധ്യമങ്ങളിൽ മാത്രമാണ് വർത്ത ഉള്ളത്.

ഒരു വൈദികൻ പറഞ്ഞത് പോലെ ‘ഗൾഫിലെ ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഇത്രയും സ്വാധീനം ചെലുത്താൻ കഴിയും എന്ന് ഇപ്പോഴാണ് മനസിലായത്’. ആ മത്സ്യത്തൊഴിലാളി ചോദിച്ചത് പോലെ മുനമ്പത്തിന്റെ പേര് മാറ്റി ‘ഗാസ’ എന്നാക്കിയാലെങ്കിലും ‘മതേതര’ കേരളവും, ഭരണകൂടവും, മാധ്യമങ്ങളും തിരിഞ്ഞു നോക്കുമോ ഈ പാവങ്ങളെ..?

 

Tags: WAQF BOARDWaqf lawJithin JacobMunampam
ShareTweetSendShare

More News from this section

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies