ശരീരഭാരത്തെ പിടിച്ചു നിർത്താനായി നിരന്തരം ശ്രമിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും വിജയം കണ്ടവരും കാണാത്തവരും അനവധിയാണ്. ചില ഡ്രൈ ഫ്രൂട്ട്സ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. പട്ടികയിൽ മുൻപന്തിയിലുള്ളയാളാണ് ഉണക്ക മുന്തിരി.
ശരീരഭാരം കുറയ്‌ക്കുന്നതിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇത് നൽകുന്നത്. ഉണക്ക മുന്തിരി പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മുന്തിരി കുതിർത്ത വെള്ളവും. ആയുർവേദ പ്രകാരം വെറുംവയറ്റിൽ വേണം കുടിക്കാൻ. തലേ ദിവസം ഉണക്ക മുന്തിരി വെള്ളത്തിൽ കുതിരാൻ വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ വെള്ളം ഒരു മാസകാലത്തേക്ക് കുടിച്ചാൽ ഫലം ഞെട്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഉണക്ക മുന്തിരി വെള്ളത്തിന് പലവിധ ഗുണങ്ങളാണുള്ളത്. അമിതവണ്ണത്തെ നിയന്ത്രിക്കാനും ശരീരഭാരം ക്രമീകരിക്കാനും ഇത് ബെസ്റ്റാണ്. കുടിലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വയറുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഉണക്ക മുന്തിരിയും വെള്ളവും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉണക്കമുന്തിരി വെള്ളം സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഉണക്ക മുന്തിരി വെള്ളത്തിലെ ആന്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ കുറയ്‌ക്കാനും സഹായിക്കുന്നു. ചർമത്തിന് ആവശ്യമായ വൈറ്റമിൻ സി ഉത്പാദിപ്പിക്കുന്നതിലും ഇത് നിർണായകമാണ്.
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നു. കാൽസ്യത്തിന്റെയും ബോറോണിന്റെയും മികച്ച ഉറവിടം ആയതുകൊണ്ട് തന്നെ അസ്ഥികള്‌ക്കും പേശികൾക്കും ബലം നൽകുന്നു.















