ധാരാളം പോഷകഘടകങ്ങളാൽ സമ്പന്നമാണ് പഴവർഗങ്ങൾ. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെയാണ് പഴവർഗങ്ങളുടെ കാര്യവും. ധാരാളം കഴിച്ചാൽ നിരവധി രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..
അമിതമായ അളവിൽ പതിവായി പഴവർഗങ്ങൾ കഴിക്കുന്നത് പലവിധ രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുമെന്ന് ഡോക്ടർമാർ പറയുന്നു. പഴവർഗങ്ങളിൽ പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്നു. ഇത് പൊണ്ണത്തടിയിലേക്കും, പ്രമേഹത്തിലേക്കും വഴിവയ്‌ക്കും. വൃക്ക സംബന്ധമായ രോഗങ്ങൾ, കാത്സ്യത്തിന്റെ അപര്യാപ്തത, വിറ്റാമിൻ ഡി, വിറ്റാമിൻ B12 എന്നിവയുടെ കുറവിലേക്കും പഴവർഗങ്ങൾ അമിതമായി കഴിക്കുന്നത് വഴിക്കുന്നു.
യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. എന്നാൽ കൂടുതലായി കഴിക്കുകയാണെങ്കിൽ വയറിളക്കത്തിനും ദഹന പ്രശ്‌നങ്ങളിലേക്കും ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. കൃത്യമായ ഡയറ്റ് പ്ലാനോടെ ഒരു ദിവസം തുടങ്ങുന്നതാണ് ഉത്തമമെന്നും പഠനങ്ങൾ പറയുന്നു.















