വനിത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ.നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാൻ കിവീസിനായി. ചോരുന്ന കൈകളാണ് ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയായത്. ക്യാച്ചുകൾ കൈവിട്ടും ബൗണ്ടറികൾ വഴങ്ങിയും ഫീൾഡർമാർ ആദ്യഘട്ടത്തിൽ ബൗളർമാർക്ക് വലിയ സമ്മർദ്ദം നൽകി.
പവർപ്ലേയിൽ തകർത്തടിച്ച് സൂസി ബേറ്റ്സ് ജോർജിയ പ്ലിമ്മർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തി. ഇരുവരും ചേർന്ന് ആറോവറിൽ 55 റൺസ് ചേർത്തു. ഏഴാം ഓവറിൽ സൂസി ബേറ്റ്സിനെ(27) പുറത്താക്കി അരുന്ധതിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. താെട്ടടുത്ത ഓവറിൽ അപകടകാരിയായ പ്ലിമ്മറെ (34) വീഴ്‌ത്തി മലയാളി താരം ആശ ശോഭന ഇന്ത്യക്ക് മേൽക്കൈ നൽകി.
മദ്ധ്യനിരയിൽ റണ്ണൊഴുക്ക് തടയാനുമായി. 14-ാം ഓവറിൽ അമേലിയ കെറിനെ രേണുക സിംഗ് കൂടാരം കയറ്റിയെങ്കിലും ക്രീസിലെത്തിയ ക്യാപ്റ്റൻ സോഫിയ ഡിവൈൻ ആക്രമണം അഴിച്ചുവിട്ടു. ബ്രൂക്ക് ഹാലിഡേയുമായി(16) ചേർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച് അവർ സ്കോർ ഉയർത്തി. ക്യാപ്റ്റൻ 36 പന്തിൽ 57 റൺസ് നേടി. ഏഴ് ബൗണ്ടറികളാണ് അവർ നേടിയത്.
2 scenarios:
1st: Batter intention was for run, should be declared out.
2nd: Umpires called OVER! 1 Run would not have been awarded even if they had completed. So a Not out. #Harmanpreetkaur as usual 🔥🔥. #Ameliakerr anyways dismissed in next over!!!#INDvsNZ pic.twitter.com/Jadhq3NYk5
— SpotOnViews (@spotonviews) October 4, 2024
“>
ഇതിനിടെ ഇന്ത്യയുടെ റണ്ണൗട്ട് അപ്പീൽ നിഷേധിച്ച് അമ്പയർമാർ ഡെഡ്ബോൾ വിളിച്ചതും വിവാദമായി. ഹർമനും സ്മൃതിയും അമ്പയർമാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതും കണ്ടു. അമേലിയ കെർ ആണ് റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അവർ 13 റൺസുമായി പുറത്തായി. രേണുക സിംഗിന് രണ്ടുവിക്കറ്റ് ലഭിച്ചു. നാലോവർ എറിഞ്ഞ ആശ 22 റൺസ്മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.















