ഇസ്ലാമാബാദ് : വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന് വിരുന്ന് ഒരുക്കുകയാണ് പാകിസ്താൻ . ഇന്ത്യയിൽ കള്ളപ്പണക്കേസ് അടക്കം നേരിടുന്ന സക്കീറിനെ പാകിസ്താൻ വളരെ വിലപ്പെട്ട അതിഥിയായാണ് കാണുന്നത് . എന്നാൽ കഴിഞ്ഞ ദിവസം ചോദ്യങ്ങൾ ഉന്നയിച്ച പാകിസ്താനിലെ ഹിന്ദു മതപണ്ഡിതന് മുന്നിൽ ഉത്തരമില്ലാത്ത അവസ്ഥയായിരുന്നു സക്കീർ നായിക്കിന് .
ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ, ഹിന്ദു മത പണ്ഡിതനായ പ്രൊഫസർ മനോജ് ചൗഹാൻ സാക്കിർ നായിക്കിന്റെ മുന്നിൻ നിന്ന് സംസ്കൃതത്തിൽ ശ്ലോകങ്ങൾ വായിച്ച് തന്റെ പ്രസംഗം ആരംഭിച്ചു . ഇത് വേദിയിൽ ഇരുന്ന ആളുകൾക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു.തുടർന്ന് ഭഗവദ് ഗീതയിലെ സൂക്തങ്ങൾ ചൊല്ലി. തുടർന്നാണ് തീവ്ര ഇസ്ലാമികവാദത്തെ പറ്റി അദ്ദേഹം സക്കീർ നായിക്കിനോട് ചോദ്യങ്ങൾ ഉന്നയിച്ചത് .
“മനുഷ്യനെ അവന്റെ പ്രവൃത്തികൾ കൊണ്ടാണ് വിലയിരുത്തുന്നതെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീമദ് ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്. കർമ്മം കർത്തവ്യമാണ്, കർത്തവ്യമാണ് മതം. എന്നാൽ, മതം സ്വാർത്ഥതാൽപര്യത്തിന് മാത്രമാണെങ്കിൽ, അത് പാപത്തിലേക്ക് നയിക്കുന്നു. മോക്ഷത്തിന്റെ പാതയായ സമൂഹത്തിന് വേണ്ടി നാം നമ്മുടെ കർമ്മങ്ങൾ ചെയ്യണം. “ എന്ന് പറഞ്ഞ പ്രൊഫസർ മനോജ് ചൗഹാൻ ലോകത്ത്, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പടരുന്ന അക്രമങ്ങളും വിഘടനവാദവും തടയാൻ എന്താണ് ചെയ്യേണ്ടത്?“ എന്ന ചോദ്യവും ഉന്നയിച്ചു.
എന്നാൽ പ്രൊഫസർ മനോജ് ചൗഹാന്റെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ സാക്കിർ നായിക്കിനായില്ല . വ്യക്തമായ മറുപടി നൽകുന്നതിന് പകരം ഖുർആനിലെ ചില വാക്യങ്ങൾ പറഞ്ഞ് തടിതപ്പുകയായിരുന്നു സക്കീർ.