ശ്രീനഗർ: അതിർത്തിയിൽ രണ്ട് ഭീകരെ വകവരുത്തി സുരക്ഷാ സേന. കുപ്വാരയിലാണ് ഭീകരരെ വധിച്ചത്. ഓപ്പറേഷൻ ഗുഗൽധാറിന്റെ (Operation GUGALDHAR) ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്.
സുരക്ഷാ സേനയും ഭീകരരും തമ്മിൽ രണ്ട് ദിവസമായി ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. യുദ്ധ സമാനമായ ആയുധസംവിധാനങ്ങൾ സേന കണ്ടെടുത്തിട്ടുണ്ട്. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
Update OP GUGALDHAR, #Kupwara
Two terrorists have been eliminated by the security forces in the ongoing Operation GUGALDHAR. War-like stores have been recovered.
Search of the area is underway and Operation is in progress. #Kashmir@adgpi@NorthernComd_IA
— Chinar Corps🍁 – Indian Army (@ChinarcorpsIA) October 5, 2024