തൃശൂർ: വരവൂരിൽ മദ്ധ്യ വയസ്‌കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടന്നൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.
പാടത്തിലൂടെ പോയ വഴിയാത്രക്കാരാണ് സഹോദരങ്ങളെ ഷോക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടത്. ഇതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പന്നിക്ക് വച്ച കെണിയിൽ നിന്നാണ് സഹോദരങ്ങൾക്ക് ഷോക്കേറ്റത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെണിയിൽ കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.