തിരുവനന്തപുരം: പരാതികളും വിമർശനങ്ങളും കടുത്തതോടെ കേരള കാർഷിക സർവകലാശാലയിൽ സ്ഥാപിച്ച മതവിദ്വേഷം പടർത്തുന്ന ഫ്ലക്സ് ബോർഡ് എടുത്തു മാറ്റി. പൊലീസാണ് ബോർഡ് മാറ്റിയത്. കലോത്സവം നടക്കുന്ന സെൻട്രൽ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. തർക്കമന്ദിരമായിരുന്ന ബാബറിയുടെ ചിത്രമാണ് ഫ്ലെക്സ് ബോർഡിലുണ്ടായിരുന്നത്.
എസ്എഫ്ഐ പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. അഗ്രികൾച്ചർ എംപ്ലോയീസ് സംഘ് പ്രവർത്തകർ ബോർഡ് മാറ്റാൻ ശ്രമിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. സംഭവത്തിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സംഘ് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഇടപെടൽ.