"ഞാൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ഒരു ബഹുരാഷ്ട്ര സമ്മേളനത്തിനായാണ് ": എസ് ജയശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ഒരു ബഹുരാഷ്‌ട്ര സമ്മേളനത്തിനായാണ് “: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: “താൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ബഹുമുഖ പരിപാടികൾക്കായാണ്” എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) കോൺക്ലേവിൽ പങ്കെടുക്കാൻ എസ് ജയശങ്കർ പാക്കിസ്താനിലേക്ക് പോകുമെന്ന് ഭാരത സർക്കാർ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ഇതിനെത്തുടർന്നുള്ള വിശദീകരണത്തിലാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) കോൺക്ലേവിൽ പങ്കെടുക്കാൻ പാകിസ്താൻ സന്ദർശിക്കുന്ന സമയത്ത് പാകിസ്താനുമായി ചർച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച വ്യക്തമാക്കിയത്.

“ഇന്ത്യ-പാകിസ്താൻ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞാൻ അവിടെ പോകുന്നത്. ഇത് ഒരു ബഹുരാഷ്‌ട്ര പരിപാടിക്ക് വേണ്ടിയായിരിക്കും. എസ്‌സിഒയിൽ ഒരു നല്ല അംഗമാകാനാണ് ഞാൻ അവിടെ പോകുന്നത്,” അദ്ദേഹം പറഞ്ഞു.

തുടർന്ന് സാർക്ക് സംരംഭം പാളം തെറ്റിയതിന് ഉത്തരവാദി പാകിസ്താനാണെന്ന് എസ് ജയശങ്കർ ആരോപിച്ചു.

“ഇപ്പോൾ സാർക്ക് മുന്നോട്ട് നീങ്ങുന്നില്ല, വളരെ ലളിതമായ ഒരു കാരണത്താൽ നാം സാർക്കിന്റെ മീറ്റിംഗ് നടത്തിയിട്ടില്ല – സാർക്കിലെ ഒരു അംഗം സാർക്കിലെ മറ്റൊരു അംഗത്തിന് എതിരെ അതിർത്തി കടന്നുള്ള തീവ്രവാദം സംഘടിപ്പിക്കുന്നു, തീവ്രവാദം എന്നത് അസ്വീകാര്യമായ ഒന്നാണ്, നമ്മുടെ അയൽക്കാരിൽ ഒരാൾ അത് തുടർന്നുകൊണ്ടിരുന്നാൽ, സാർക്കിൽ സാധാരണ പോലെ ബിസിനസ്സ് നടത്താൻ കഴിയില്ല – അതാണ് സമീപ വർഷങ്ങളിൽ സാർക്ക് സമ്മേളനം നടക്കാത്തതിന് കാരണം” അദ്ദേഹം പറഞ്ഞു.

ഏകദേശം ഒമ്പത് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്.സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2015 ഡിസംബറിൽ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ ഇസ്ലാമാബാദിലേക്ക് പോയിരുന്നു.

Tags: Jayasankar SDr. S. JaishankarExternal Affairs Minister
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies