കൊച്ചി: സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി തർക്കം. തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ലോക്കൽ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരും അടക്കം ഏറ്റുമുട്ടിയത്. ചമ്പക്കരയിൽ വച്ചായിരുന്നു സംഘർഷം. തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.















