സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 09:26 am IST
Facebook
Twitter
WhatsAppTelegram

ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഒൻപത് വർഷത്തിനിടെ ഇന്ത്യയ്‌ക്കായി കളിച്ച 30 ട്വന്റി 20 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലാണ് സഞ്ജുവിന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചത്.

2022 ൽ അയർലൻഡിനെതിരെ 77 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനവും ഓപ്പണറുടെ റോളിലായിരുന്നു. ജൂലൈയിൽ സിംബാബ് വെയ്‌ക്കെതിരെ സെഞ്ചുറി നേടി ടി- 20 യിൽ തിരിച്ചുവരവ് അടയാളപ്പെടുത്തിയ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജുവും ഓപ്പണിംഗിൽ ഇറങ്ങുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ക്യാപ്റ്റന്റെ കണക്കുകൂട്ടൽ. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ 15 ഇന്നിംഗ്‌സുകളിൽ സഞ്ജു 531 റൺസ് നേടിയിരുന്നു.

2015 ൽ സിംബാബ് വെയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തിന് ശേഷം പരമ്പരയിലെ മുഴുനീള ഫസ്റ്റ് ചോയ്‌സ് കീപ്പറായും ഓപ്പണറായും സഞ്ജുവിന് അവസരം ലഭിച്ചിട്ടുളളത് ചുരുക്കമാണ്. റിഷഭ് പന്തിന് ഇടവേള നൽകിയാണ് സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി പരമ്പരയിൽ ഉൾപ്പെടുത്തിയത്. സഞ്ജുവിന് അവസരങ്ങൾ നൽകുന്നില്ലെന്ന ആരാധകരുടെ പരാതി കൂടിയാണ് പരിഗണിക്കപ്പെടുന്നത്. ട്വന്റി 20 ഇലവനിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ലഭിച്ച അവസരം കൂടിയാണിത്.

മൂന്ന് മത്സരങ്ങളുളള ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരമായിരിക്കും ഇന്ന് നടക്കുക. നേരത്തെ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ട്വന്റി 20 യിൽ താരതമ്യേന പരിചയക്കുറവുളള ബംഗ്ലാദേശ് അടുത്തിടെ മികച്ച പ്രകടനമാണ് നടത്തുന്നത്. സ്വന്തം കളിശൈലി മെച്ചപ്പെടുത്താനുളള അവസരമായിട്ടാണ് ഇന്ത്യയുമായുളള മത്സരത്തെ ബംഗ്ലാദേശ് ടീം വിലയിരുത്തുന്നത്.

Tags: ഗ്വാളിയാർindia cricketsanju samsonbangladesht-20ട്വന്റി-20സഞ്ജു സാംസൺ
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies