92-ാം വ്യോമസേന ദിനത്തിന് മുന്നോടിയായി ചെന്നൈയിൽ കിടിലൻ എയർഷോ. മറീന ബീച്ചിലാണ് മെഗാ എയർഷോ നടക്കുന്നത്. റഫാൽ, സുഖോയ്, മിഗ് തുടങ്ങി 72 വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ഇതിന് പുറമേ സൂര്യകിരൺ, സാരംഗ് ഹെലികോപ്റ്ററുകൽ ആകാശത്ത് വിസ്മയം തീർക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നിരവധി പേരാണ് എയർഷോയ്‌ക്ക് സാക്ഷ്യം വഹിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് എയർഷോ.
തിരിയാൻ കഴിവുള്ള വിമാനമാണ് തേജസ്. ആത്മനിർഭർ ഭാരതിന് കീഴിൽ ഇന്ത്യയുടെ യശസുയർത്തിയ വിമാനമാണ് തേജസ്. പറക്കലിനിടെ തിരിഞ്ഞത് കാണികളെ അതിശയിപ്പിച്ചു.
ചോള ഡിസ്‌പെൻസിംഗ് ഫ്ലെയർ എന്ന എംകെഐ വിമാനം. കുറഞ്ഞ വേഗതയിൽ പറക്കുന്നതിൽ കഴിവ് തെളിച്ച സൂപ്പർ സോണിക് വിമാനമാണിത്.
മൂന്ന് സുഖോയ് 30-MKI ആകാശത്ത് വിസ്മയം തീർത്തു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ഹാർവാർഡ് യുദ്ധവിമാനവും എയർഷോയുടെ ഭാഗമായിരുന്നു.
ആകാശ ഗംഗ ടീം പാരച്യൂട്ട് ഡിസ്പ്ലേയും നടത്തിയിരുന്നു.















