തിരുവനന്തപുരം: വയോധികനോട് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. 83-കാരനോട് രണ്ട് ലക്ഷം രൂപയാണ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു. കെ എം വാങ്ങിയത്.
വഴുതക്കാട് സ്വദേശിയായ എം.സൈനുദ്ദീനാണ് പരാതിയിലാണ് നടപടി. മുൻ ഡെപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളും സൈനുദ്ദീന്റെ ഭാര്യയുമായ ഡോ.ആരിഫ സൈനുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടിയാണ് ഷിബു കൈക്കൂലി വാങ്ങിയത്. കൈക്കൂലി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
മാസങ്ങൾ പിന്നിട്ട് കോർപ്പറേഷൻ നടത്തിയ അദാലത്ത് വഴി ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് വിശ്വാസ വഞ്ചന തിരിച്ചറിഞ്ഞത്. ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെഷൻ.















