പ്രായപരിധി പാർട്ടി സമ്മേളനങ്ങളിൽ പൊല്ലാപ്പാകുമോ? ജി സുധാകരന്റെ തുറന്നുപറച്ചിൽ ലക്ഷ്യം വയ്ക്കുന്നത് 79 ലും മുഖ്യമന്ത്രിയായി തുടരുന്ന പിണറായിയെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പ്രായപരിധി പാർട്ടി സമ്മേളനങ്ങളിൽ പൊല്ലാപ്പാകുമോ? ജി സുധാകരന്റെ തുറന്നുപറച്ചിൽ ലക്ഷ്യം വയ്‌ക്കുന്നത് 79 ലും മുഖ്യമന്ത്രിയായി തുടരുന്ന പിണറായിയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ; പിആർ വിവാദത്തിൽ പ്രതിരോധത്തിലായ പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറന്ന് ജി സുധാകരൻ. പ്രായപരിധി പറഞ്ഞ് താൻ അടക്കമുളളവരെ മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്താണ് ജി സുധാകരൻ വീണ്ടും രംഗത്ത് വരുന്നത്. 79 ാം വയസിലും മുഖ്യമന്ത്രി പദത്തിൽ തുടരുന്ന പിണറായി വിജയനെ ലക്ഷ്യമിട്ടാണ് മുൻമന്ത്രി കൂടിയായ ജി സുധാകരൻ പൊതുവേദിയിൽ പ്രായവിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. പാർട്ടിയിലെ സമാന അഭിപ്രായമുളള മറ്റ് നേതാക്കളും വിഷയം ഏറ്റുപിടിച്ചേക്കുമെന്നാണ് സൂചന.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പിബിയുടെയും കേന്ദ്ര കമ്മറ്റിയുടെയും ഏകോപന ചുമതല പാർട്ടി ഏൽപ്പിച്ചത് 76 കാരനായ പ്രകാശ് കാരാട്ടിനെയാണ്. നിലവിൽ സി.പി.എം ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ ഇവിടുത്തെ മുഖ്യമന്ത്രിക്കും സി.പിഎം പരമോന്നത കമ്മറ്റിയുടെ ഏകോപന ചുമതലയ്‌ക്കും ബാധകമാകാത്ത പ്രായപരിധിയുടെ പേരിൽ തന്നെയടക്കം മാറ്റി നിർത്തിയതിലെ അനീതിയാണ് ഒരിക്കൽ കൂടി സുധാകരൻ പൊതുസമൂഹത്തിന് മുൻപിൽ ചൂണ്ടിക്കാണിച്ചത്.

വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിസ്ഥാനം വഹിക്കുമ്പോൾ 75 വയസ് പിന്നിട്ടിരുന്നു. ഇ.കെ നയനാരും ഇഎംഎസും 75 പിന്നിട്ടപ്പോഴും പദവികളിൽ തുടർന്നവരാണ്. സിപിഎമ്മിന്റെ സമ്മേളന കാലത്ത് തന്നെയാണ് ജി സുധാകരൻ ഇത്തരമൊരു ചർച്ച ആളിക്കത്തിക്കാൻ ശ്രമിക്കുന്നതും.

2020 ൽ ജനപ്രതിനിധികൾക്ക് രാഷ്‌ട്രീയ പാർട്ടികൾ പ്രായപരിധി നിശ്ചയിക്കണമെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്നോട്ടുപോയിരുന്നു. ഒരിടവേളയ്‌ക്ക് ശേഷമാണ് സിപിഎമ്മിൽ പ്രായ വിവാദം വീണ്ടും ചർച്ചയാകുന്നത്. പ്രായത്തിന്റെ പേരിൽ താനുൾപ്പെടെയുളളവരെ മാറ്റിനിർത്തിയിട്ടും പകരം ജനകീയരായ നേതാക്കളെ കണ്ടെത്താനും മുന്നോട്ടുകൊണ്ടുവരാനും പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ജി സുധാകരൻ ഉന്നയിക്കുന്നുണ്ട്. ജനങ്ങൾ ബഹുമാനിക്കുന്ന നല്ല നേതാക്കളെ കിട്ടാനില്ലെങ്കിൽ എന്ത് ചെയ്യും. ഇതൊക്കെ ഗൗരവമുളള കാര്യമാണെന്ന് ആയിരുന്നു സുധാകരന്റെ വാക്കുകൾ.

“രാഷ്‌ട്രീയത്തിൽ റിട്ടയർമെന്റ് പാർട്ടി പരിപാടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിലായിരുന്നു അന്ന് അത് അവതരിപ്പിച്ചത്. ഞങ്ങളെല്ലാം അംഗീകരിച്ചു. അത് പക്ഷെ ഗുണകരമല്ല. ഇഎംഎസിന്റെയോ എകെജിയുടെയോ കാലത്ത് ആയിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി”യെന്നും സുധാകരൻ ചോദിക്കുന്നു. “ചട്ടം ഇരുമ്പുലക്കയൊന്നും അല്ലല്ലോ., പാർട്ടി പരിപാടിയിൽ ഇല്ലാത്ത ചട്ടമാണ്. മൂന്ന് വർഷമായതല്ലേയുളളൂ അതങ്ങ് മാറ്റിക്കൂടെ എന്താണ് അതിന് പ്രശ്‌നമെന്നും” സുധാകരൻ തുറന്നടിച്ചു.

തുടർ ഭരണം നേടിയപ്പോൾ വീണ്ടും മുഖ്യമന്ത്രിയാകാൻ പറ്റിയ വ്യക്തിയില്ലാതിരുന്നതുകൊണ്ടാണ് പിണറായി സഖാവിന് എക്സ്റ്റൻഷൻ കൊടുത്തതെന്നും ജി സുധാകരൻ പറഞ്ഞു. നമ്മുടെ പോക്കറ്റിൽ ഒതുക്കാവുന്നതല്ല ഇതൊന്നും. സമൂഹത്തോടാണ് സംസാരിക്കേണ്ടത്. അവരുടെ താൽപര്യമാണ് നോക്കേണ്ടതെന്നും സുധാകരൻ പറയുന്നു. സിപിഎമ്മിന്റെ പ്രായപരിധി നീക്കം ചിലരുടെ താൽപര്യപ്രകാരം ചിലരെ വെട്ടിമാറ്റാനാണെന്ന വിമർശനം നേരത്തെ തന്നെ പാർട്ടിക്കുളളിലും പൊതുസമൂഹത്തിലുമുണ്ട്. ജി സുധാകരനെപ്പോലുളള നേതാക്കൾ ഇതിനെ പരസ്യമായി ചോദ്യം ചെയ്യുമ്പോൾ സമ്മേളനകാലമായതുകൊണ്ടു തന്നെ ചർച്ചകൾക്ക് വീണ്ടും തീപിടിക്കുമെന്ന് ഉറപ്പാണ്.

Tags: സി.പി.എംസിപിഎമ്മിൽ പ്രായ വിവാദംPinarayi VijayanG.Sudhakarankerala CPMപിണറായി വിജയൻസീതാറാം യെച്ചൂരിജി സുധാകരൻAge limit CPM
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies