അമിത വേഗത്തിലെത്തിയ ടാങ്കർലോറി ബസിൽ ഇടിച്ചുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിലാണ് ടാങ്കർ ഇടിച്ചുകയറുന്നത്. തുടർന്ന് 15പേർ ബസിനും മറിഞ്ഞ ടാങ്കറിനും അടിയിൽപ്പെട്ടു.
അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തുപേരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു അപകടം. ക്രെയിൻ എത്തിച്ചാണ് ബസും ലോറിയും ഉയർത്തിയത്.
ഇതിന് ശേഷമാണ് ആൾക്കാരെ പുറത്തെടുത്തത്. ഒരു ബൈക്ക് പൂർണമായും തകർന്നുതരിപ്പണമായി. നടുക്കുന്ന അപകട ദൃശ്യങ്ങൾ പുറത്തുവന്നു. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് ഗുരുതരമായ അപകടത്തിന് കാരണമായതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
राजस्थान के दौसा (लालसोट)में बजरी माफिया के डम्पर की टक्कर से बताया जा रहा है कि 10 लोगों की मौत हो गयी है। इसमें कुछ घायल को जयपुर रैफर कर दिया है। भीड़ वाले इलाके मे डम्पर की एंट्री..????? जबकी बडे़ वाहनों के लिए बाईपास रोड बना रखा है..!! pic.twitter.com/QoS9yNnicc
— अवधेश पाकड़🇮🇳 (@AvPakad) October 6, 2024