മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ്, മനഃസ്വസ്ഥതക്കുറവ് എന്നിവ ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്ന് ദോഷാനുഭവങ്ങൾ ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും, വാഹനഭാഗ്യം ലഭിക്കും. സ്ഥാനപ്രാപ്തി, ധനനേട്ടം, വ്യവഹാര വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബ സൗഖ്യം, രോഗശാന്തി, ആരോഗ്യ വർദ്ധനവ്, ശത്രുഹാനി എന്നിവ ഉണ്ടാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും ഉല്ലാസ യാത്ര പോകുവാനും അവസരം ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
അന്യദേശവാസം അല്ലെങ്കിൽ ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും തൃപ്തി ഉണ്ടാകാത്ത അവസ്ഥ സംജാതമാകും. ഉദര-വാത രോഗം മൂർച്ഛിക്കുവാൻ ഇടയാകും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
മനഃശക്തി കുറയുന്ന അവസ്ഥ സംജാതമാകും. ബന്ധു ജനങ്ങൾക്കോ ഏറ്റവും വേണ്ടപ്പെട്ടവർക്കോ മരണ സമാനമായ അവസ്ഥ ഉണ്ടാകുകയോ ജീവൻ നഷ്ട്ടപ്പെടുന്ന സാഹചര്യമോ ഉണ്ടാവും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശത്രുഹാനി, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. സ്ത്രീകളോടൊപ്പം ചെലവഴിക്കുവാൻ സമയം ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
തൊഴിൽ ക്ലേശം അനുഭവപ്പെടുകയും പ്രവർത്തന മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. നേത്ര-ശിരോ രോഗം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാവും. ഭാര്യാ ഭർത്തൃ സന്താന കലഹമോ അഭിപ്രായ വ്യത്യാസമോ ഉടലെടുക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വളരെ കാലമായി ഉണ്ടായിരുന്ന മാനസിക ശാരീരിക അസ്വാസ്ഥ്യം കുറയുന്ന സമയമാണ്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലം സന്ദർശിക്കുവാൻ അവസരം ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ ഭാര്യാഭത്തൃ ഐക്യകുറവോ അനുഭവപ്പെടും. അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുകയും മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും. പിതാവിനോ തത്തുല്യരാവർക്കോ അസുഖം മൂർച്ഛിക്കുവാൻ സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)