നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണമുയർത്തി നിർമാതാവന് എസ് വിനോദ് കുമാർ. നടൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടാണ് വിനോദ് കുമാർ ഗുരുതര ആരോപണം ഉയർത്തിയത്. താൻ നിർമിച്ച ചിത്രത്തിൽ നിന്ന് ആരോടും പറയാതെ പ്രകാശ് രാജ് മുങ്ങിയെന്നാണ് ആരോപണം. ഇതോടെ തനിക്ക് ഒരുകോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിനോദ് കുമാർ പറയുന്നു. ഇതിനൊരു വിശദീകരണമോ മറുപടിയോ പ്രകാശ് രാജിൽ നിന്നുണ്ടായില്ലെന്നും നിർമാതാവ് തുറന്നടിച്ചു. ആരോപണത്തിൽ നടൻ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധിക്കും ഒപ്പമുള്ള ചിത്രം ഉപമുഖ്യമന്ത്രിക്കൊപ്പം ജസ്റ്റ് ആസ്കിംഗ് എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം എക്സിൽ പങ്കുവച്ചത്. ഇത് ഷെയർ ചെയ്താണ് വിനോദ് മറുപടി പറഞ്ഞത്. “നിങ്ങൾക്കൊപ്പമിരിക്കുന്ന മൂന്നുപേരും തെരഞ്ഞെടുപ്പിൽ ജയിച്ചവരാണ്. നിങ്ങൾക്ക് കെട്ടിവച്ച കാശ്പോലും ലഭിച്ചില്ല. അതാണ് വ്യത്യാസം.എന്റെ ഷൂട്ടിംഗ് സെറ്റിൽ ഒരു കോടി രൂപയുടെ നഷ്ടമാണ് നിങ്ങളുണ്ടാക്കിയത്. കാരവാനിൽ നിന്ന് ആരോടും പറയാതെ മുങ്ങി. എന്തായിരുന്നു കാരണം. ജസ്റ്റ് ആസ്കിംഗ്, നിങ്ങൾ പറഞ്ഞു നിങ്ങളെന്നെ വിളിക്കുമെന്ന് എന്നാൽ നിങ്ങളത് ചെയ്തില്ല”— വിനോദ് കുറിച്ചു. 2021 ൽ ആര്യയും വിശാലും കേന്ദ്രകഥാപാത്രങ്ങളായ എനിമി എന്ന ചിത്രത്തിലാണ് പ്രകാശ് രാജ് അഭിനയിച്ചത്. ഈ ചിത്രം നിർമിച്ചത് വിനോദ് കുമാറായിരുന്നു.
The other three personalities sitting with you have won elections, but you lost the deposit; that’s the difference. You made a loss of 1crore in my shooting set, disappearing from the caravan without informing us! What was the reason?! #Justasking !!! You said you would call… https://t.co/8MNZiFGMya
— Vinod Kumar (@vinod_offl) October 5, 2024