ഉയിരിനും ഉലകിനുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഇത്രയധികം പ്രതിഫലം വാങ്ങുമ്പോഴും കുഞ്ഞുങ്ങളെ നോക്കാനെത്തുന്ന ആയകൾക്ക് നിർമാതാവ് പണം നൽകണമെന്ന ഗുരുതര ആരോപണമാണ് നിർമാതാവും യൂട്യൂബറുമായ അന്തനൻ ഉന്നയിക്കുന്നത്.
മുമ്പ് എട്ട് പേർക്കൊപ്പമാണ് നയൻതാര ഷൂട്ടിംഗ് സെറ്റിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പമാണ് താരം എത്തുന്നത്. ഇവരെ നോക്കുന്നതിനായി രണ്ട് ആയകളെയും നയൻതാര കൂടെ കൂട്ടും. എന്നാൽ സെറ്റിൽ എത്തുന്ന ആയകൾക്കും സിനിമയുടെ നിർമാതാവ് പണം നൽകണം. ഇത് അംഗീകരിക്കാൻ സാധിക്കുന്നതാണോയെന്നും അന്തനൻ ചോദിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് ദി വിസിൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നെറ്റ്ഫ്ളിക്സിൽ സ്വന്തം വിവാഹം പോലും കോടികൾക്ക് വിറ്റ് കാശാക്കിയ ആളാണ് നയൻതാര. എല്ലാത്തിനെയും ഇപ്പോൾ കച്ചവട കണ്ണോടെ അവർ കാണുന്നു. ഒരു ചെറിയ പടം ചെയ്യണമെങ്കിൽ പോലും അവർ കോടികൾ വാങ്ങുന്നുണ്ട്. എന്നാൽ പടങ്ങളൊന്നും ഓടുന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇതിന് മുൻപും നയൻതാരയെ വിമർശിച്ച് അന്തനൻ രംഗത്തെത്തിയിരുന്നു. നിർമാതാവിന്റെ അഭിമുഖത്തിന് പിന്നാലെ നയൻതാരയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.















