നയതന്ത്രബന്ധം ശക്തമാക്കി മാലദ്വീപ് പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാൻ ധാരണ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നയതന്ത്രബന്ധം ശക്തമാക്കി മാലദ്വീപ് പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാൻ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 02:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി യോഗത്തിന് ശേഷം ഇരു നേതാക്കളും ഹൈദരാബാദ് ഹൗസിൽ പ്രതിനിധി തല ചർച്ചകകളും നടത്തി. ഇന്ത്യ- മാലദ്വീപ് ബന്ധം വരും വർഷങ്ങളിലും മുന്നോട്ടു കൊണ്ടുപോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

” മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യ- മാലദ്വീപ് ഉഭയകക്ഷി ബന്ധത്തെ സംബന്ധിച്ച് വിപുലമായ ചർച്ചകൾ ഇരു നേതാക്കളും നടത്തി. ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ധാരണയായി.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Taking forward 🇮🇳-🇲🇻 special ties!

PM @narendramodi warmly received President @MMuizzu of Maldives as the latter arrived at Hyderabad House.

Extensive discussions on 🇮🇳-🇲🇻 bilateral relations lie ahead. pic.twitter.com/j1ehhEGJJn

— Randhir Jaiswal (@MEAIndia) October 7, 2024

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. സമുദ്രരംഗത്തെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരിച്ച് നീങ്ങും. ബെംഗളൂരുവിൽ പുതിയ മാലദ്വീപ് കോൺസുലേറ്റ് തുറക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്‌സുവും മാലദ്വീപ് പ്രഥമ വനിത സാജിത മുഹമ്മദും ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

മൊയ്‌സുവിനെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷവും എസ് ജയശങ്കർ പ്രകടിപ്പിച്ചു. മാലദ്വീപ്- ഇന്ത്യ ബന്ധം വളർത്തിയെടുക്കുന്നതിലും നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിൽ കേന്ദ്രസർക്കാർ പിന്തുണയ്‌ക്കുന്ന നിലവിലെ സംരംഭങ്ങളുടെ പുരോഗതികൾ സംബന്ധിച്ച അവലോകനവും ഇരു നേതാക്കളും നടത്തി.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് തന്നെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മൊയ്‌സു ഉറപ്പ് നൽകിയിരുന്നു. ഇന്ത്യയുമായുള്ള വിള്ളലുകൾ നികത്തി ശക്തമായ നയതന്ത്രബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: pm modibilateral relationsMuhammad Moizzu
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies