മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്ക് തർക്കത്തിന് ഇടയാകും.അപമാനം, വിഷഭയം, വ്യവഹാരപരാജയം എന്നിവ ഉണ്ടാകുവാൻ ഇടയാകും. ഉദരരോഗം അനുഭവപ്പെടുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അന്യജനങ്ങളാൽ അറിയപ്പെടുവാനോ അവരിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുവാനോ ഇടയാകും. പ്രേമകാര്യങ്ങൾ പൂവണിയുക, അന്യസ്ത്രീ ബന്ധം എന്നിവ സാധ്യത.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിജയം ഉണ്ടാകും. കുടുംബത്തിൽ ഐക്യതയും ദാമ്പത്യ സുഖവും അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ വളരെകാലമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്‌ക്ക് മാറ്റം അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മാനഹാനി, മനസുഖക്കുറവ്, ശരീര സുഖക്കുറവ്, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാകും. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. കുടുംബപരമായി പ്രശ്നങ്ങൾ ഉടലെടുക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാകും. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗമോ ക്ലേശമോ ഉണ്ടാകും. ഉറക്കക്കുറവ്, മനോദുഃഖം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
എന്തു കാര്യങ്ങളിലും നിശ്‌ചയ ദാർഢ്യത്തോടെ ഇറങ്ങുകയും അതിൽ വിജയിക്കുകയും ചെയ്യും. ധനലാഭം, വ്യവഹാര വിജയം, ചിന്താശേഷി, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗാദി ദുരിതം അനുഭവപ്പെടും. മാനഹാനി, ധനനഷ്ടം ഉണ്ടാകും. കൃഷി-പക്ഷി മൃഗാദികൾക്ക് നാശമോ അവ മൂലം ദോഷാനുഭവങ്ങളോ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
മറ്റുള്ളവരുടെ മുന്നിൽ ഉണ്ടായിരുന്ന അപവാദ പ്രചരണം മാറി നല്ല പേര് കേൾക്കുവാനുള്ള അവസ്ഥ സംജാതമാകും, സമ്മാനങ്ങളോ വിശേഷപ്പെട്ട ആഭരണങ്ങളോ ലഭിക്കുവാനുള്ള യോഗമുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
അന്യസ്ത്രീ ബന്ധം മൂലം കുടുംബത്തിൽ സ്വസ്ഥതയും മനഃസമാധാന കുറവും അനുഭവപ്പെടും. ശരീര ശോഷണം, രോഗാദി ദുരിതം എന്നിവ അനുഭവപ്പെടും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ധനനേട്ടം, ബന്ധു ജനസമാഗമം, മനഃസന്തോഷം എന്നിവ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ കിട്ടുവാൻ ഇടയുണ്ട്. തൊഴിൽ വിജയം, സമ്പത്തു വർദ്ധിക്കുക, മനഃസന്തോഷം, കീർത്തി, കാര്യവിജയം, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വ്യപഹാര പരാജയം ഉണ്ടാകും. ജല സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. മനോരോഗം, കാര്യതടസ്സം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V