ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ സരനൂ ഗ്രാമത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയത്. ഇത് നിർവീര്യമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് സൈന്യം നടത്തിയ ഏരിയ ഡോമിനേഷൻ പട്രോളിംഗിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തിയത്. ഉടൻ തന്നെ ബോംബ് ഡിസ്പോസൽ സ്‌ക്വാഡെത്തി വസ്തു നിർവീര്യമാക്കി.
ഇത് ഐഇഡി (Improvised Explosive Device) ആയിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും പ്രദേശം സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Comment