കാട്ടാക്കട: ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 60 കാരൻ പിടിയിൽ. കാട്ടാക്കട ചെട്ടികോണം തോപ്പു വിളാകത്തു വീട്ടിൽ വിജയനെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട സിഐ മൃദുൽ കുമാർ ,എസ് ഐ മനോജ് എന്നിവർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
സംഭവശേഷം കുട്ടിക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീട്ടുകാർ വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ചൈൽഡ്ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ പ്രതി വിജയന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.















