സന്തോഷം പങ്കിടാൻ ലഡുവല്ലാതെ മറ്റൊന്നുണ്ടോയെന്ന് ഒരു പക്ഷേ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും, അത്രയേറെ പ്രിയപ്പെട്ട മധുരപലഹാരമാണ് ലഡു. പല നിറത്തിലും പല രുചികളിലും ലഡു ഇന്ന് വിപണിയിൽ ലഭ്യമാണ്.
വളരെ പെട്ടെന്ന് പൂപ്പൽ പിടിക്കുന്ന പലഹാരമാണ് ലഡു. വേണ്ട വിധത്തിൽ സൂക്ഷിച്ചില്ലെങ്കിൽ മുടക്കിയ കാശ് അത്രയും പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ ലഡു കേടാകാതിരിക്കും..
വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രങ്ങളിലാകണം ലഡു സൂക്ഷിച്ചു വയ്‌ക്കേണ്ടത്. ഈർപ്പമുണ്ടായാൽ ലഡ്ഡു വളരെ വേഗം കേടായി പോകും. ലഡ്ഡു ഉണ്ടാക്കും മുൻപ് അൽപ്പം നെയ്യോ, എണ്ണയോ കൈകളിൽ പുരട്ടുന്നതും നല്ലതാണ്. ഇത് കയ്യിൽ മാവ് ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. ചൂടോടെയാണ് ലഡ്ഡു കൈകളിൽ വച്ച് ഇതിൽ ഉപയോഗിക്കുന്ന മുന്തിരി എണ്ണയിൽ വറുത്തെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഓക്സിജൻ അബ്സോർബറുകൾ അല്ലെങ്കിൽ ഓക്‌സിസോർബ് എന്നറിയപ്പെടുന്ന നൂതന മാർഗവും ലഡു പോലുള്ള മധുര പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും. ഇരുമ്പ് പൊടി അടങ്ങിയ ചെറിയ പായ്‌ക്കറ്റുകളാണിവ. ലഡുവിന് അടുത്തായി ഈ പായ്‌ക്കറ്റ് വച്ചാൽ ചുറ്റുപാടുകളിലെ ഓക്സിജനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഓക്സിജനാണ് പൂപ്പൽ വരുത്തുന്നത്.















