ഓടുന്ന വണ്ടിയിൽ ചാടി കയറരുതേ....; ബെം​ഗളൂരു നാഷണൽ പാർക്കിൽ സഞ്ചാരികളെ ഞെട്ടിച്ച് പുള്ളിപ്പുലി ; ദൃശ്യങ്ങൾ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഓടുന്ന വണ്ടിയിൽ ചാടി കയറരുതേ….; ബെം​ഗളൂരു നാഷണൽ പാർക്കിൽ സഞ്ചാരികളെ ഞെട്ടിച്ച് പുള്ളിപ്പുലി ; ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

വന്യജീവി സഫാരി പാർക്കുകളിലെ സന്ദർശനത്തിനിടെ വിനോദസഞ്ചാരികൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വന്യമ‍ൃ​ഗങ്ങളുടെ രസകരമായ ദൃശ്യങ്ങൾക്കും ആസ്വാദകർ ഏറെയാണ്. ഉദ്യാനങ്ങളിൽ കാണുന്ന മൃ​ഗങ്ങൾ മനുഷ്യരെ കാണുമ്പോൾ അക്രമാസക്തരാകുന്ന തരത്തിലുള്ള നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു കു‍‍ഞ്ഞൻ പുള്ളിപ്പുലിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ബെം​ഗളൂരുവിലെ ബന്നാർഘട്ട നാഷണൽ പാർക്കിലുണ്ടായ ഒരു സംഭവമാണ് സഞ്ചാരികൾ ക്യാമറയിൽ പകർത്തിയത്. സഫാരി ബസിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളെ ബസിലേക്ക് വലിഞ്ഞുകയറി ഒന്ന് പേടിപ്പിക്കാൻ ശ്രമിക്കുകയാണ് പുള്ളിപ്പുലി. പുറത്തുനിന്ന പുലി വാഹനത്തിന്റെ ജനൽ ഭാ​ഗത്തേക്ക് പെട്ടെന്ന് എടുത്ത് ചാടി. ആദ്യം ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ പിന്നീട് രണ്ട് തവണ പുലി ചാടി കയറാൻ ശ്രമിച്ചു. അതും നടക്കാതെ വന്നപ്പോൾ ചാടി ബസിന്റെ ജനലിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഇതോടെ ബസിലുണ്ടായിരുന്ന സഞ്ചാരികൾ പരിഭ്രാന്തരായി. രണ്ട് തവണ ശ്രമിച്ചിട്ടും തല വാഹനത്തിന് അകത്തേക്കിടാൻ സാധിക്കാതെ വന്നതോടെ പുലി വാഹനത്തിൽ നിന്നും താഴെയിറങ്ങുന്നതും വീഡിയോയിൽ കാണാം.

#WATCH– Tourists Panic As Leopard Jumps Onto Safari Bus Window At Bengaluru’s Bannerghatta Zoo.#ViralVideo #Viral #Bengaluru #BannerghattaZoo pic.twitter.com/THjk3OWCK3

— TIMES NOW (@TimesNow) October 7, 2024


ബസിന് പുറകിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് വീഡിയോ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ബന്നാർഘട്ടിലെ ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഫാരി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ ആവാസവ്യവസ്ഥയെ കുറിച്ച് വിനോദസഞ്ചാരികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി പരിശീലനം നേടിയ പ്രത്യേക ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി സഫാരി പാർക്കിന് ചുറ്റും ബാരിക്കേഡും 4.5 മീറ്റർ ഉയരമുള്ള വേലിയും സ്ഥാപിച്ചിട്ടുണ്ട്. പാർക്കിനുള്ളിൽ നിന്ന് മൃ​ഗങ്ങൾ പുറത്തുകടക്കാതിരിക്കാൻ മെറ്റൽ ഷീറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags: leopardbengalurupassengersNational Park
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies