ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു വീഡിയോയിലൂടെയാണ് താരം അറിയിച്ചത്. വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. വലിയൊരു സന്തോഷം വരുന്നു എന്ന കാപ്ഷനോടെയാണ് താരം വീഡിയോ പങ്കിട്ടത്.
2023 ജനുവരിയിലാണ് ന്യൂടീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ മേഹയെ അക്സർ വിവാഹം ചെയ്തത്. വഡോദരയിൽ വലിയ ആഘോഷമായിട്ടാണ് ചടങ്ങുകൾ നടത്തിയത്. അതേസമയം അച്ഛനാകാൻ പോകുന്ന അക്സറിന് ആരാധകരും സഹതാരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്. നേരത്തെ കപിൽ ശർമയുടെ ഷോയിലെത്തിയപ്പോൾ ഭാര്യ ഗർഭിണിയാണെന്ന തരത്തിലുള്ള ചില സൂചനകൾ അകസർ നൽകിയിരുന്നു. ഇത് ആരാധകർ ഇൻസ്റ്റഗ്രാമിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
View this post on Instagram
“>















