മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
സാമ്പത്തികക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂഷ്മതയും ഇല്ലെങ്കിൽ ചതി വരുവാൻ സാധ്യത ഉണ്ട്. വ്യവഹാര പരാജയം, ശത്രുക്കളെക്കൊണ്ട് ഉപദ്രവം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വിവാഹ കാര്യങ്ങളിൽ തടസ്സം ഉണ്ടായവർക്കു അതെല്ലാം മാറി നല്ല ജീവിത പങ്കാളിയെ ലഭിക്കുവാൻ ഇടയുണ്ട്. ജാതകത്തിൽ ജീവിത പങ്കാളി സ്ഥാനം നോക്കി പരിഹാരം ചെയ്യുക
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കീർത്തി, തൊഴിൽ വിജയം , ശത്രുനാശം, വ്യവഹാര വിജയം, ധനലാഭം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
യാത്രാക്ലേശം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. മാനസികമായും സാമ്പത്തികമായും ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ നിർബന്ധിതനാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗമോ മരണസമാനമായ അവസ്ഥയോ സംജാതമാകും. ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുനേൽക്കുകയോ ഉറക്കക്കുറവോ അനുഭവപ്പെടും. മനഃസ്വസ്ഥത കുറയും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ശത്രുക്കളുടെ മേൽ വിജയം, ഉന്നതസ്ഥാനലബ്ധി, സ്ത്രീസുഖം, വാഹനഭാഗ്യം എന്നിവ ലഭിക്കും. ശരീര ചൈതന്യം വർദ്ധിക്കുകയും ഈശ്വരവിശ്വാസം കൂടുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ശിരോ-നാഡീ രോഗ പീഡ വർദ്ധിക്കും. മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ അധികം സൂഷ്മത പാലിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രാസുഖം എന്നിവ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
രോഗവർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് കൂടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനോ അത് നടത്തിക്കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാകും. കുടുംബ ബന്ധുജനപ്രീതി, മന സന്തോഷം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പദവിയിൽ സ്ഥാന കയറ്റമോ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കൻമ്മാർ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും വർദ്ധിക്കും. ധനനേട്ടം, മനഃസുഖം എന്നിവ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V