ബിഗ്ബോസ് തെലുങ്ക് സീസൺ 7 താരവും നടിയുമായ ശുഭശ്രീ രായഗുരു കാറപകടത്തിൽപ്പെട്ടു. ഹൈദരാബാദിലെ നാഗാർജുന സാഗർ ഏരിയയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായതെന്നാണ് വിവരം. മദ്യപർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ആർക്കും വലിയ പരിക്കുകളുണ്ടായിട്ടില്ലെന്നാണ് സൂചന. ബൈക്കും കാറും തകർന്നിട്ടുണ്ട്.
പ്രാെഡക്ഷൻ ഹൗസിന്റെ കാറിലാണ് നടി യാത്ര ചെയ്തത്. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികർക്ക് നിസാര പരിക്കേറ്റു. എതിർദിശയിൽ നിന്ന് വന്ന ബൈക്കാണ് ശുഭശ്രീ സഞ്ചരിച്ച കാറിൽ ഇടിച്ചുകയറിയത്. താരം ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രികർ ചെറിയ പരിക്കുകളുണ്ട്.
വർഷങ്ങൾക്ക് മുൻപ് ഫെമിന മിസ് ഇന്ത്യ ഒഡീഷ കിരീടം ചൂടിയാണ് ശുഭശ്രീ വാർത്തകളിൽ ഇടംപിടിക്കുന്നത്. ചില തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. അമിഗോസ്, രുദ്രവീണ,കഥ വേണുക കഥ തുടങ്ങിയവയാണ് സിനിമകൾ. അതേസമയം ഇവർ യുട്യൂബിലും സജീവമാണ്. 289 കെ ഫോളോവേഴ്സുമുണ്ട്.
While Going for “Bhim Bhumi Ki Jai” shoot, heroine Subhashree Rayaguru car got into an accident. She is absolutely fine. With Grace of God nobody got harmed. The opposite side bike rider was fully drunk & hit the car straight from the opposite. pic.twitter.com/AGGuZCmUsl
— The Pioneer South (@FeaturesPioneer) October 6, 2024